മേല്‍ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു; ദളിത് യുവാവിനെ പെണ്‍കുട്ടികയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി

മുംബൈയില്‍ മേല്‍ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചുവെന്ന കുറ്റത്തിന് ദളിത് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടികയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. നവിമുംബൈയിലാണ് സംഭവം. പതിനാറുകാരനാണ് കൊല്ലപ്പെട്ടത്. കേസില്‍ പതിനേഴുകാരിയായ കാമുകിയേയും ഇവരുടെ ഏഴ് ബന്ധുക്കളെയും പോലീസ് അറസ്റ്റു ചെയ്തു.
ദളിത് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ സഹോദരന്‍മാര്‍ തട്ടിക്കൊണ്ടുപോയ ശേഷമാണ് കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ നെറുള്‍ പോലീസിനു പരാതി നല്‍കിയെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ)യുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പോലീസ് സ്‌റ്റേഷന്‍ ഉപരോധം നടന്നിരുന്നു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായത്. പരാതിയില്‍ നടപടിയെടുക്കാത്ത രണ്ട് പോലീസുകാരെ സസ്‌പെന്റു ചെയ്തിട്ടുമുണ്ട്.
സ്വപ്നില്‍ സോനവാനെ ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. നെറൂളിലെ ധാരാവി സ്വദേശിയാണ് ഇയാള്‍. ഇയാളുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാള്‍ അംഗീകരിച്ചിരുന്നില്ല. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉള്‍പ്പെടുന്ന 25 അംഗ സംഘമാണ് സ്വപ്നിലിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രാജേന്ദ്ര നായിക് (50), അമ്മ മാലതി നായിക്(43), സഹോദരങ്ങളായ സാഗര്‍ നയിക് (25), സജേഷ് നായിക്(21), ഇവരുടെ സുഹൃത്തുക്കളായ അഷിഷ് താക്കൂര്‍ (23), ദുര്‍ഗേഷ് പട്ടീല്‍(21), ഓട്ടോറിക്ഷാ െ്രെഡവറായ സമീര്‍ ഷെയ്ഖ്(23) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കു പുറമേ എസ്.സി, എസ്.ടി വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 25 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























