തമിഴ്‌നാട് ബജറ്റ്: ക്ലീന്‍ തമിഴ്‌നാട് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 7.66 ലക്ഷം ശൗചാലയങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലുമായി നിര്‍മ്മിക്കും

തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തില്‍ തിരിച്ചെത്തിയ ജയലളിത സര്‍ക്കാരിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ഇടക്കാല ബജറ്റ് ധനകാര്യമന്ത്രി ഒ.പനീര്‍സെല്‍വം അവതരിപ്പിച്ചു.
പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍
*2017ലെ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ തമിഴ് കുടുംബങ്ങള്‍ക്കും സൗജന്യമായി സാരിയും മുണ്ടും ലഭിക്കും.
*തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പത്ത് ലക്ഷം വീടുകളുടെ നിര്‍മ്മാണം അടുത്ത അഞ്ച് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും.
*തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി പ്രത്യേക പദ്ധതി
*നിക്ഷേപകരെ ആകര്‍ഷിക്കാനായി അടുത്ത വര്‍ഷം ആഗോളനിക്ഷേപ സംഗമം നടത്തും.
*സംസ്ഥാനത്തെ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്പ് ടോപ്പ്.
*വനിതാ ക്ഷേമം ഉറപ്പാക്കാന്‍ വനിതാ സംവരണം അന്‍പത് ശതമാനം വര്‍ധിപ്പിച്ചു.
*ക്ലീന്‍ തമിഴ്‌നാട് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 7.66 ലക്ഷം ശൗചാലയങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലുമായി നിര്‍മ്മിക്കും
*24 മണിക്കൂറും കുടിവെള്ളവിതരണം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍
*ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പുരാതന ക്ഷേത്രങ്ങള് നവീകരിക്കും
*വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും
*പുതിയ 2000 ബസ്സുകള്‍ നിരത്തിലിറക്കും
*സോളാര്‍ പദ്ധതികള്‍ വ്യാപിപ്പിക്കാനായി 13,000 കോടി
*അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജമേഖലയിലെ ഉദ്പാദനം വര്‍ധിപ്പിക്കും
*എല്ലാ കുടുംബങ്ങള്‍ക്കും ഈ വര്‍ഷം അവസാനത്തോടെ സ്മാര്‍ട്ട് കാര്‍ഡ്
*തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തും
*ഭവനരഹിതര്‍ക്ക് വീടുകര്‍ നിര്‍മ്മിച്ചു കൊടുക്കും
*ചെന്നൈ മെട്രോയുടെ ഭൂഗര്‍ഭപാതയിലൂടെ ഈ വര്‍ഷം തന്നെ സര്‍വ്വീസുകള്‍ ആരംഭിക്കും
*സേലം നഗരത്തില്‍ പാലങ്ങള്‍ പണിയാന്‍ 520 കോടി
*റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 300 കോടി
*ദേശീയപാതകളുടെ അറ്റകുറ്റപ്പണിക്കായി 2700 കോടി
*മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തും
*വൈഗൈ, നൊയ്യാല് നദികളിലെ ചെളി നീക്കം ചെയ്യാന് 24,586 കോടി വകയിരുത്തി.
*വെള്ളപ്പൊക്കം തടയാനും ജലസേചന പദ്ധതികള്‍ക്കുമായി 445 കോടി
*സംസ്ഥാനത്ത് ലോകായുക്ത സ്ഥാപിക്കും
*കാര്‍ഷിക ലോണുകള്‍ എഴുതി തള്ളും
*രണ്ട് കാലുകളും നഷ്ടപ്പെട്ട ആയിരം പേര്‍ക്ക് വികലാംഗ സൗഹൃദ സ്‌കൂട്ടറുകള്‍ നല്‍കും
*ട്രോളിംഗ് സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കും
*വനിതകള്‍ക്കായി താലി എന്ന പേരില്‍ പ്രത്യേക സ്വര്‍ണ നിക്ഷേപ പദ്ധതി
*ടാസ്മാക് (ബിവറേജസ് കോര്‍പ്പറേഷന്‍) പ്രതീക്ഷിക്കുന്നത് 6636.86 കോടിയുടെ വ്യാപാരം
*തമിഴ്‌നാട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ് ;മെന്റെ ഫണ്ടിലേക്ക് രണ്ടായിരം കോടി
*ചെന്നൈ കോര്‍പ്പറേഷന്‍ 800 കോടി
https://www.facebook.com/Malayalivartha


























