ഷീന ബോറ വധക്കേസ്: പീറ്റര്‍ മുഖര്‍ജിക്ക് അമിത താല്‍പ്പര്യം കൊച്ചു പെണ്‍കുട്ടികളോട്

ഷീന ബോറ വധക്കേസില്‍ പ്രതിയായ പീറ്റര്‍ മുഖര്‍ജിക്ക് കൊച്ചു പെണ്‍കുട്ടികളോട് അമിത താല്‍പ്പര്യമുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഷബ്‌നം സിംഗ്. ഷീന ബോറ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് ഷബ്‌നം ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ ഒരു സദാചാര മൂല്യവും കാത്തുസൂക്ഷിക്കാത്ത ആളാണ് പീറ്റര്‍ മുഖര്‍ജി.
കൊച്ചു പെണ്‍കുട്ടികളോട് പീറ്റര്‍ അമിതമായ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. നൈറ്റ് പാര്‍ട്ടികള്‍ക്ക് പോകാന്‍ പീറ്റര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇക്കാരണങ്ങളാലാണ് താന്‍ പീറ്റര്‍ മുഖര്‍ജിയില്‍ നിന്ന് വിവാഹമോചനം നേടിയതെന്നും ഷബ്‌നം പറഞ്ഞു. ഷബ്‌നം സിംഗ് സി.ബി.ഐയ്ക്ക് നല്‍കിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തുവന്നത്. ആദ്യം രഹസ്യമാക്കി വച്ച മൊഴിപ്പകര്‍പ്പ് പിന്നീട് പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്‍കുകയായിരുന്നു.
ഇംണ്ട് സന്ദര്‍ശനത്തിനിടെയാണ് പീറ്റര്‍ മുഖര്‍ജി ഇപ്പോഴത്തെ ഭാര്യയായ ഇന്ദ്രാണി മുഖര്‍ജിയുമായി സൗഹൃദത്തിലാകുന്നത്. ഗേള്‍ ഫ്രണ്ട് എന്ന് പരിചയപ്പെടുത്തിയ ഇന്ദ്രാണിയെ പിന്നീട് പീറ്റര്‍ ഭാര്യയാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























