5 രൂപ നല്കിയാല് റോഡ് മുറിച്ചു കടക്കാം

തകര്‍ത്ത് മഴ പെയ്താല്‍ കാല് നട യാത്രക്കാര്‍ക്കാണ് കൂടുതലും ദുരിതം. മലിനജലമെല്ലാം റോഡിലെത്തും. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കരികിലൂടെ പോകണമെങ്കില്‍ കുറച്ചൊന്നുമല്ല പാട്. പ്രത്യേകിച്ച് ഡല്‍ഹി പോലുള്ള നഗരങ്ങളിലെ കാര്യം പറയുകയും വേണ്ട.
എന്നാല്‍ ഡല്‍ഹിയിലെ വെള്ളം കയറിയ റോഡില്‍ നിന്നുള്ള ഒരു കാഴ്ചയാണിത്. മലിന ജലത്തിലൂടെ റോഡ് മുറിച്ചു കടക്കാനാകാതെ നില്‍ക്കുന്നവരെ റിക്ഷാക്കാരന് റോഡിന്റെ മറുവശം എത്തിക്കുന്നു.
ഇതിന് 5 രൂപയാണ് ഓരോ യാത്രക്കാരോടും ഈടാക്കുന്നത്. 5 രൂപ കൊടുത്താലും അഴുക്കുവെള്ളത്തില്‍ ചവിട്ടാതെ പോകാം എന്നതാണ് ആശ്വാസം. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വിഡിയോ.
https://www.facebook.com/Malayalivartha

























