മാവോയിസ്റ്റ് നേതാവായ രൂപേഷിനെയും ഭാര്യയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും ഇന്ന് പാലക്കാട് ജില്ലാ കോടതിയില്‍ ഹാജരാക്കും. ചന്ദ്രനഗറിലെ വിദേശഭക്ഷണശാലകള് ആക്രമിച്ച കേസിലാണിത്.
ഗൂഢാലോചന കുറ്റത്തിന് ഒന്‍പതാം പ്രതിയായി രൂപേഷിനെയും പത്താം പ്രതിയായി ഷൈനയെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികളെ വിട്ടുകിട്ടണമെന്ന് പാലക്കാട് ഡിവൈഎസ്പി, എം.കെ.സുള്‍ഫിക്കര്‍ നേരത്തെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























