പെല്ലറ്റ് ഗണ്ണിനെതിരെ വ്യാപക പ്രതിഷേധം: ജനക്കൂട്ടത്തിന് നേരെ പ്രയോഗിക്കുന്നതു തടയും

പെല്ലറ്റ് ഗണ്‍ പോലുള്ള മാരാകായുധങ്ങള്‍ ജനക്കൂട്ടത്തിനു നേരേ പ്രയോഗിക്കുന്നതു കര്‍ശനമായി തടയുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പെല്ലറ്റ് ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരെയും കാഴ്ചവൈകല്യമുള്പ്പെടെ ഗുരുതര പരിക്കേറ്റവരെയും ഓര്‍ത്തു ഖേദിക്കുന്നുവെന്നും രാജ്നാഥ് പറഞ്ഞു. കാഷ്മീര്‍ വിഷയത്തില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. പെല്ലറ്റ് ഗണ്ണുകള്‍ക്കു പകരം മറ്റ് ഉപാധികള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഈ കമ്മിറ്റി രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെല്ലറ്റ് ആക്രണത്തില്‍ കാഷ്മീരില്‍ ഒരാള്‍ മരിക്കുകയും 53 പേര്‍ക്കു കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്.
.
https://www.facebook.com/Malayalivartha

























