Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണന്താനത്തിന്റെ നിയമനം മരവിപ്പിച്ചതിനു പിന്നിലുള്ള കാരണം ഇതാണ്!

18 AUGUST 2016 02:19 PM IST
മലയാളി വാര്‍ത്ത

കണ്ണന്താനത്തിന്റെ നിയമനം ഉടക്കിട്ടത് അകാലിദള്‍ വെട്ടിലായത് ബിജെപി. അകാലിദളിനെ വിശ്വാസത്തിലെടുക്കാതെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം പ്രഖ്യാപിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രിയെ വിളിച്ച് പ്രതിഷധം അറിയിച്ചു. ചില അകാലിദള്‍ നേതാക്കള്‍ രാജ്‌നാഥ് സിംഗിനെയും അമിത്ഷായെയും കണ്ടു. തുടര്‍ന്ന് നിയമനം വേണ്ടെന്നു വെക്കാന്‍ ബിജെപി രാഷ്ട്രീയ തീരുമാനം കൈക്കൊളളുകയായിരുന്നു.
ദില്ലി: പഞ്ചാബില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് അകാലിദള്‍ കര്‍ശന നിലപാടെടുത്തതോടെയാണ് അല്‍ഫോണസ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററാക്കാനുള്ള തീരുമാനം ബിജെപി മരവിപ്പിച്ചത്. നിയമനത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിനു പിന്നാലെ അകാലിദള്‍ നേതാക്കള്‍ പ്രധാനമന്ത്രിയേയും അമിത് ഷായേയും കണ്ട് പരാതി അറിയിക്കുകയായിരുന്നു.
32 വര്‍ഷത്തിനു ശേഷം ചണ്ഡിഗഡില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള ബിജെപിയുടെ തീരുമാനം സഖ്യകക്ഷിയായ അകാലിദളിനെ ചൊടിപ്പിച്ചു. ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിളിച്ച് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കു തുല്യമായ പദവിയില്‍ കണ്ണന്താനത്തെ നിയമിക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതോടെ ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു.
അകാലിദളിനെ വിശ്വാസത്തിലെടുക്കാതെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം പ്രഖ്യാപിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രിയെ വിളിച്ച് പ്രതിഷധം അറിയിച്ചു. ചില അകാലിദള്‍ നേതാക്കള്‍ രാജ്‌നാഥ് സിംഗിനെയും അമിത്ഷായെയും കണ്ടു. തുടര്‍ന്ന് നിയമനം വേണ്ടെന്നു വെക്കാന്‍ ബിജെപി രാഷ്ട്രീയ തീരുമാനം കൈക്കൊളളുകയായിരുന്നു.
രാത്രി പതിനൊന്ന് മണിക്ക് അമിത് ഷാ കണ്ണന്താനത്തെ വിളിച്ച് നിയമനം മരവിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. ആഭ്യന്തരമന്ത്രാലയവും തീരുമാനം അറിയിച്ചു. പഞ്ചാബ് ഗവര്‍ണ്ണറുടെ കൈയ്യിലുള്ള ചണ്ഡിഗഡ് ഭരണം നഷ്ടമാകുമെന്നാണ് അകാലിദളിന്റെ വാദം. മാത്രമല്ല രാജീവ് ഗാന്ധിയും ഹര്‍ചരണ്‍സിംഗ് ലോംഗോവാളും 1985ല്‍ ഒപ്പുവച്ച കരാറില്‍ ചണ്ഡിഗഡ് പഞ്ചാബിന് നല്‍കും എന്ന വ്യവസ്ഥ ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ദേശീയ നിര്‍വ്വാഹക സമിതി അംഗമായ കണ്ണന്താനത്തിന് ഉത്തരവാദിത്വം നല്കിയ ശേഷം ഇത് പിന്‍വലിക്കേണ്ടി വന്നത് ബിജെപിക്ക് തിരിച്ചടിയായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (13 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (40 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (43 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends