പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിലെ കരൂരില്‍ പ്രണയനൈരാശ്യം മൂലം പൊലിസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. 28കാരനായ സതീഷ് ആണ് മരിച്ചത്. സതീഷ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് പൊലിസ് കേസെടുത്തു.
പോലിസ് ഉദ്യോഗസ്ഥനായ സതീഷ് കഴിഞ്ഞ ആറുമാസമായി അന്യമതസ്ഥയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായിരുന്നു സതീഷിന്റെ തീരുമാനം. ഇതനുസരിച്ച് വിവാഹമാലോചിയ്ക്കാനായി രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സതീഷിനെ മാതാപിതാക്കള്‍ അപമാനിച്ച് ആട്ടിയിറക്കുകയാണ് ഉണ്ടായത്. അന്യമതസ്ഥര്‍ക്ക് മകളെ നല്‍കില്ലെന്ന് മാതാപിതാക്കള്‍ തീര്‍ത്തു പറഞ്ഞു. അവരുടെ സമ്മതമില്ലാതെ വിവാഹം നടക്കില്ലെന്ന് പെണ്‍കുട്ടിയും നിലപാടെടുത്തു. ഇതോടെ കടുത്ത നിരാശയിലായ സതീഷ് ജോലിയ്ക്ക് പോകാന്‍ പോലും താല്‍പര്യം കാണിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന്റെ മാതാപിതാക്കളുടെ പരാതി അനുസരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലിസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























