ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക്കിസ്ഥാന്‍ ടെലിവിഷന്‍ താരം ക്ഷമാപണം നടത്തി

ട്വിറ്ററിലൂടെ ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക്കിസ്ഥാന്‍ ടെലിവിഷന്‍ താരം മാര്‍ക് അന്‍വര്‍ മാപ്പ് പറഞ്ഞു. പ്രമുഖ ഇഗ്ലീഷ് ടെലിവിഷന്‍ പരമ്പരയായ കോറണേഷന്‍ സ്ട്രീറ്റിലെ നടനായിരുന്നു മാര്‍ക് അന്‍വര്‍.
ട്വിറ്ററിലൂടെയാണ് അന്‍വര്‍ ഇന്ത്യക്കാരെ അധിക്ഷേപിച്ചത്. ഇന്ത്യന്‍ സിനിമകള്‍ പാകിസ്ഥാനില്‍ നിരോധിക്കണമെന്നും പാക് കലാകാരന്‍മാര്‍ എന്തിനാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നതെന്നും അന്‍വര്‍ ചോദിച്ചിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മോശമായ വാക്കുകളും പ്രയോഗിച്ചു. ഇതോടൊപ്പം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും അന്‍വര്‍ വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് ബ്രിട്ടീഷ് ടെലിവിഷന്‍ ചാനല്‍ ഇയാളെ കളിഞ്ഞ ദിവസം പുറത്താക്കി. സംഭവത്തില്‍ ബ്രിട്ടീഷ് പൊലീസ് അന്വേഷണവും നടത്തിവരികയായിരുന്നു.
എന്നാല്‍ കാശ്മീര്‍ സംഘര്‍ഷത്തിന്റെ ഒരു വീഡിയോ കണ്ട താന്‍ വികാരാധീതനായാണ് അങ്ങനെ പറഞ്ഞെതെന്നും ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മാപ്പെന്നും അന്‍വര്‍ പറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ക്ഷമാപണം. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























