കാഴ്ചക്കാര്‍ നിശ്ശബ്ദരാകുമ്പോള്‍.....

പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ മാനഭംഗപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു.പ്രതികരണ ശേഷി നഷ്ടപ്പെട്ട ആളുകളാണ് ഇന്ന് നമ്മുടെ നാടിന്റെ ശാപം. ഈ അവസ്ഥയിൽ നിന്നുള്ള മോചനമാണ് നമ്മുടെ യുവജനങ്ങൾക്ക് വേണ്ടത്. സ്ത്രീയെ അമ്മയായി കണ്ട് ബഹുമാനിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിലുള്ളത്. ആ പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ അനിവാര്യത ചൂണ്ടികാണിക്കുകയാണ് ഈ വീഡിയോ.
കൗമാരക്കാരിയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ നോക്കി നില്‍ക്കേ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്ന യുവാക്കളുടെ വീഡിയോയാണ് സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗര്‍ ജില്ലയിലെ മഞ്ജ്രയിലാണ് സംഭവം.
സഹോദരനെ അന്വേഷിച്ച് നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലെത്തിയതായിരുന്നു പെണ്‍കുട്ടി.പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയതോടെ അക്രമികള്‍ പെണ്‍കുട്ടിയെ വളയുകയും വസ്ത്രം വലിച്ചുകീരാനും മാനഭംഗപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. ഈ രംഗങ്ങള്‍ പ്രതികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി.
മാനഭംഗശ്രമത്തെ പെണ്‍കുട്ടി പ്രതിരോധിച്ചതോടെ യുവാക്കള്‍ മര്‍ദ്ദനമാരംഭിച്ചു. എന്നാല്‍ ഇതുകണ്ടുനിന്ന നാട്ടുകാര്‍ ഒന്ന് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.
വീഡിയോ വൈറലായതോടെ നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തെത്തി കഴിഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























