പ്രധാന മന്ത്രിയെ വധിക്കും, നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഇന്റര്‍നെറ്റ് വഴി വന്ന അജ്ഞാത സന്ദേശം പോലീസ് അന്വേഷിക്കുന്നു

ബിജെപി നാഷണല്‍ കൗണ്‌സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം വന്നിരുന്നതായി പോലീസ്. ബിജെപി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന വേളയില്‍ പ്രധാന മന്ത്രിയെ വധിക്കുമെന്നാണ് ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍ സന്ദേശം ഗള്‍ഫില്‍ നിന്നാണെന്നു വന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴച പുലര്‍ച്ചെയാണ് വധഭീഷണിയുമായി ഫോണ്‍ കോള്‍ വന്നതെന്ന് പോലീസ്. പൂര്‍ണമായും ഹിന്ദിയിലായിരുന്ന സന്ദേശത്തിനു പിന്നില്‍ ആരെന്നു കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ പ്രധാനമന്ത്രി രണ്ടു ദിവസം താമസിച്ചിരുന്നു. കൗണ്‍സിലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന വിവാദം ഒഴിവാക്കുന്നതിനായി ഡിജിപി യുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അതിനാലാണ് നരേന്ദ്ര മോഡി കേരളത്തിലെത്തിയിട്ടും സംഭവം പുറം ലോകമറിയാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചത്.
https://www.facebook.com/Malayalivartha


























