ഓടുന്ന ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് വീണ പെണ്‍കുട്ടിക്ക് രക്ഷകനായത് പോലീസുകാരന്‍

ഓടുന്ന ട്രെയിനില്‍ നിന്നും ബാലന്‍സ് തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് വീണ പെണ്‍കുട്ടിക്ക് രക്ഷകനായത് പോലീസുകാരന്‍. പ്ലാറ്റ്‌ഫോമിലേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി മരണത്തെ മുഖാമഖം കണ്ട യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് പവന്‍ തയ്ദി എന്ന പോലീസുകാരന്റെ മനസ്സാന്നിധ്യം ആണ്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ പോലീസുകാരനെ അഭിനന്ദിച്ച് സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മുംബൈയിലെ ലോനവാല റെയില്‍വെ സ്‌റ്റേഷനില്‍ തിങ്കാളാഴ്ചയാണ് സംഭവം. പൂനയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന കാക്കിനാഡ എക്‌സ്പ്രസിലാണ് സംഭവം. ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഒരു പെണ്‍കുട്ടി ബാലന്‍സ് തെറ്റി പ്ലാറ്റഫോമിലേക്ക് വീണു.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടു പോയ യുവതി ട്രെയിനിന് അടിയിലേക്ക് വീഴാന്‍ ഒരുങ്ങുന്നതിനിടെയാണ് പവന്‍ തയ്ദി രക്ഷകനായത്.
ഓടിയെത്തിയ പവന്‍ പെണ്‍കുട്ടിയെ കൈപിടിച്ച് ഉയര്‍ത്തി എടുക്കുകയായിരുന്നു. പെണ്‍കുട്ടി വീഴുന്നത് എല്ലാവരും ഭയത്തോടെയാണ് കണ്ടത്. പോലീസുകാരന്‍ പെണ്‍കുട്ടിയെ രക്ഷിച്ചതോടെ അഭിനന്ദനപ്രവാഹമായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിക്ക് കുഴപ്പൊന്നും സംഭവിച്ചിട്ടില്ല.
തന്നെ വല്ലാതെ ഭയപ്പെടുത്തിയ രംഗം എന്നു പറഞ്ഞാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഒപ്പം പോലീസുകാരന്‍ പവനെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഒന്നാകെയും അഭിനന്ദിക്കാനും താരം മറന്നില്ല. യൂണിഫോം ധരിച്ച ഇവരാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്നാണ് അക്ഷയ് പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























