Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...

ഭാരതത്തിന്റെ വാനമ്പാടിക്ക് ഇന്ന് 87- ാം പിറന്നാള്‍

28 SEPTEMBER 2016 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

  തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം....

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത

ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..

ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് പിറന്നാള്‍. ആലാപനം തുടങ്ങി എട്ട് പതിറ്റാണ്ടിനിപ്പുറവും മാറ്റമില്ലാത്ത സ്വരമാധുരിയാണ് ലതാ മങ്കേഷ്‌കറിനെ വ്യത്യസ്തയാക്കുന്നത്. പ്രായം 87 കടക്കുമ്പോഴും സിനിമാ സംഗീതലോകത്ത് എന്നും വിസ്മയമാണ് ഈ പ്രതിഭ.
അഭിനയരംഗത്തേക്ക് കടന്നുവരാനാഗ്രഹിച്ച പെണ്‍കുട്ടി ഭാരതത്തിന്റെ വാനമ്പാടിയായി ഉയര്‍ന്നതിനു പിന്നില്‍ പാരമ്പര്യമായി ലഭിച്ച സംഗീത അഭിരുചിതന്നെ. 1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ കൊങ്കിണി കുടുംബത്തില്‍ ജനനം. പതിമൂന്നാം വയസില്‍ സിനിമയില്‍ അഭിനയരംഗത്ത് ചുവടുവച്ചുതുടങ്ങിയ ലത പിന്നീട് ഗായികയായി. സംഗീതഞ്ജനായ അച്ഛനില്‍നിന്നും പകര്‍ന്നുകിട്ടിയതായിരുന്നു ആ ആലാപനമാധുര്യം. 1942ല്‍ സിനിമയില്‍ ആദ്യഗാനം ആലപിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ല. എന്നാല്‍ ആവര്‍ഷംതന്നെ പഹലി മംഗളഗോര്‍ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലതയുടെ സംഗീതസപര്യക്ക് ആരംഭമായി. 1949 ല്‍ പുറത്തിറങ്ങിയ മഹല്‍ എന്ന ചിത്രത്തിലെ ഗാനം സൂപ്പര്‍ഹിറ്റ്. പിന്നീടിങ്ങോട്ട് സംഗീതലോകം ലതയ്ക്ക് പിന്നാലെ സഞ്ചരിച്ചു.
1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലൂടെ ലതയുടെ സ്വരമാധുര്യം മലയാളികളും അടുത്തറിഞ്ഞു. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് സലീല്‍ ചൗധരി ഈണമിട്ടപ്പോള്‍ മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഗാനമായി അതുമാറി.ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡു ചെയ്ത ഗാനങ്ങള്‍ക്കുടമയായി ലത മങ്കേഷ്‌കര്‍. ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നിരവധി അവരെ തേടിയെത്തി. പത്മഭൂഷന്‍, പത്മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കേ, ഭാരതരത്‌ന.
ഹിറ്റുകളില്‍നിന്നും അനശ്വരമായ സൂപ്പര്‍ ഹിറ്റുകളിലേക്കുള്ള നിലയ്ക്കാത്ത യാത്ര. കാലമേറെ കടന്നുപോയെങ്കിലും പ്രായാധിക്യത്തെ തോല്‍പിക്കുംവിധം, സംഗീതമെന്ന പദത്തിന് ശ്രുതിചേരുന്ന നാമമായി, എന്നും ലതാ മങ്കേഷ്‌കര്‍. എട്ടുപതിറ്റാണ്ടിനിപ്പുറവും കണ്ഠമിടറാതെ നദിപോലെ ഒഴുകുകയാണ് ആ സ്വപ്നസ്വരമാധുര്യം. ദേശാതിര്‍വരമ്പുകള്‍ ഭേദിച്ച് പതിനഞ്ച് ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങള്‍. സിനിമാഗാനങ്ങളെക്കൂടാതെ ലളിതഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം  (6 minutes ago)

  തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം....  (10 minutes ago)

  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി  (18 minutes ago)

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു  (44 minutes ago)

ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടരെ മൂന്നാം സമനില...  (1 hour ago)

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത  (1 hour ago)

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്  (1 hour ago)

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍  (1 hour ago)

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം  (1 hour ago)

സങ്കടക്കാഴ്ചയായി... ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (2 hours ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (2 hours ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (2 hours ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (2 hours ago)

Malayali Vartha Recommends