രക്ഷിതാക്കളെ ബന്ദിയാക്കി 12കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഉത്തര്‍പ്രദേശില്‍ രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. 20 ഓളം പേരുള്ള സംഘം വീട്ടില്‍ അതിക്രമിച്ചു കയറി കൊള്ള നടത്തുകയും 12 കാരിയെ കടത്തികൊണ്ടുപോവുകയുമായിരുന്നു. രക്ഷിതാക്കളെ വീട്ടില്‍ കെട്ടിയിട്ട ശേഷമാണ് സംഘം പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയത്. വീടിന് അകലെവെച്ച് അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുകയാണ്.
അക്രമത്തില്‍ പെണ്‍കുട്ടിയടൈ പിതാവിന്റെ തലക്ക് പരിക്കേറ്റു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അക്രമികള്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ജൂലൈയില്‍ ബലന്ദ്ശഹര്‍ ഹൈവേയില്‍ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ കവര്‍ച്ച ചെയ്യുകയും പുരുഷന്‍മാരെ കെട്ടിയിട്ട് യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്?തിരുന്നു.
https://www.facebook.com/Malayalivartha


























