Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജം; ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭീകരരെ അനുവദിക്കില്ല... ഡിജിഎംഒ രണ്‍ബീര്‍ സിങ്ങിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

29 SEPTEMBER 2016 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC

കശ്മീരിലെ നിയന്ത്രണരേഖയില്‍ വര്‍ധിച്ചു വരുന്ന ഭീകരരുടെ നുഴഞ്ഞുകയറ്റം ആശങ്കാജനകമാണെന്ന് ഡിജിഎംഒ രണ്‍ബീര്‍ സിംഗ്. പൂഞ്ചിലും ഉറിയിലും സെപ്റ്റംബര്‍ 11, 18 തീയതികളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഇതുകാണാം. നിയന്ത്രണരേഖയ്ക്കു സമീപം നടന്ന 20 ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈ വര്‍ഷം ഇന്ത്യന്‍ സേന തകര്‍ത്തത്.

ഭീകരര്‍ എത്തുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഉണ്ട്. പാക്കിസ്ഥാനില്‍ നിന്നും പാക്ക് അധീന കശ്മീരില്‍നിന്നും ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഭീകരര്‍, പരിശീലനവും ആയുധപരിശീലനവും ലഭിച്ചത് പാക്കിസ്ഥാനില്‍ വച്ചാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് നയതന്ത്രതലത്തിലും സൈനിക തലത്തിലും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കാന്‍ പാക്കിസ്ഥാനെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. പൂഞ്ചിലും ഉറിയിലും കൊല്ലപ്പെട്ട ഭീകരരുടെ ഡിഎന്‍എ സാംപിളുകളും വിരലടയാളങ്ങളും പരിശോധനയ്ക്കായി പാക്കിസ്ഥാനു നല്‍കും.

2004ലെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പാക്കിസ്ഥാന്‍ അവരുടെ മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുകയാണ്. നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന് കുറവുകളൊന്നും വന്നിട്ടില്ല. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള ഇന്ത്യന്‍ സേനയുടെ ശ്രമം ഫലവത്തായതിനാലാണ് നിങ്ങള്‍ക്കുള്ള നാശനഷ്ടങ്ങള്‍ കുറഞ്ഞിരിക്കുന്നത്. ഭീഷണി തുടര്‍ന്നുവരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്ക് ഇന്ത്യ സേന സുസജ്ജമാണ്.

നിയന്ത്രണരേഖയ്ക്കു സമീപമുള്ള താവളങ്ങളില്‍ കശ്മീരിലും മെട്രോകളിലും ഭീകരാക്രമണം നടത്താന്‍ തയാറെടുത്ത് ഭീകരര്‍ നില്‍ക്കുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു. അതേത്തുടര്‍ന്നാണ് ഭീകര ക്യാംപുകള്‍ ലക്ഷ്യമാക്കി കരസേന മിന്നലാക്രമണം നടത്തിയത്. ഇന്ത്യന്‍ പൗരന്മാരുടെ ജീവനെടുക്കുന്നതിന് ഈ ഭീകരരെ അനുവദിക്കാതിരിക്കുക മാത്രമാണ് ഞങ്ങള്‍ ലക്ഷ്യം വച്ചിരുന്നത്.

ഇന്ത്യ തിരിച്ചടിക്കുക വഴി ഭീകരര്‍ക്കും അവര്‍ക്ക് സഹായം നല്‍കിയവര്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റം തകര്‍ക്കുക മാത്രമാണ് ആക്രമണത്തിലൂടെ ലക്ഷ്യം വച്ചിരുന്നത്. ഇതു തുടരുന്നതിനു തീരുമാനിച്ചിട്ടില്ല. ഏതു സാഹചര്യത്തിലും തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന സജ്ജമാണ്.

ആക്രമണം നടത്തിയ വിവരം പാക്ക് ഡിജിഎംഒയെ അറിയിച്ചിട്ടുണ്ട്. മേഖലയിലെ സമാധാനവും പ്രശാന്തതയും നിലനിര്‍ത്താനാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭീകരരെ അനുവദിക്കില്ല. പാക്ക് മണ്ണ് ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് 2004ല്‍ പാക്കിസ്ഥാന്‍ ഉറപ്പുനല്‍കിയിരുന്നു. മേഖലയില്‍നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കുന്നതിന് പാക്കിസ്ഥാന്റെ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (9 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (19 minutes ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (50 minutes ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (1 hour ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (2 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (2 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (2 hours ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (2 hours ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (2 hours ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (3 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (3 hours ago)

Malayali Vartha Recommends