രാജ്യം ഒന്നായി പ്രതിഷേധിച്ചു, പ്രാര്‍ത്ഥിച്ചു. മാനഭംഗത്തിനിടയായ പെണ്‍കുട്ടിയുടെ ആരോഗ്യത്തില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്‌ടര്‍മാര്‍. ശനിയാഴ്ചയാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കൂട്ടുകാരനൊപ്പം യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഗുരുതരമായ പരിക്കുകളോടെ ഡല്‍ഹി സഫ്ദര്‍ജങ് ആസ്പത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് വിദ്യാര്‍ഥിനി.