Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവര്‍ക്കും ആ പെണ്‍കുട്ടിയുടെ പേരറിയാം തരൂറിനറിയില്ല, കോണ്‍ഗ്രസിന്‌ തലവേദനയായി വീണ്ടും ശശി തരൂറിന്റെ ട്വിറ്റര്‍

01 JANUARY 2013 08:43 AM IST
മലയാളി വാര്‍ത്ത

ഏത്‌കാര്യവും ശശി തരൂര്‍ പറയണം, അതും ട്വിറ്ററിലൂടെ. എങ്കിലേ ആള്‍ക്കാര്‍ക്ക്‌ അത്‌ കേള്‍ക്കാനൊരു എരിവും പുളിവും ഉള്ളൂ. ഒന്നും രണ്ടും പേരല്ല ഈ ട്വിറ്ററിലൂടെ ശശീ തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നത്‌. 1,610,706 ആള്‍ക്കാരോളമാണ്‌ ശശീതരൂറിന്റെ ട്വിറ്ററില്‍ സന്ദര്‍ശിക്കുന്നത്‌. ഇത്‌കൂടാതെ ലോകത്തുള്ള സകലയാളുകളുടേയും മുമ്പിലെത്തിക്കാന്‍ വേണ്ടി സ്ഥിരം സന്ദര്‍ശിക്കുന്ന മാധ്യമപ്പടയും. ഇത്രയും ആള്‍ബലമുള്ള ശശി തരൂറിനെ നാലാളുടെ ആരാധകനാക്കിയതും ഈ ട്വിറ്റര്‍ തന്നെ. കന്നുകാലിക്ലാസ്‌ എന്ന വാക്കു പോലും മലയാളികളറിഞ്ഞത്‌ തരൂരിലൂടെയാണ്‌.

ശശി തരൂര്‍ അങ്ങനെയാണ്‌. നല്ല ഉദ്യേശം വച്ച്‌ ഓരോന്ന്‌ പറയും, ചെയ്യും. അവസാനം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തും. കൊടികെട്ടിയ കേമന്‍മാര്‍ വിചാരിച്ചിട്ടും നടക്കാത്ത ക്രിക്കറ്റ്‌ കേരളത്തിലേക്ക്‌ കൊണ്ട്‌വരാന്‍ ഈ ശശീ തരൂര്‍ വേണ്ടിവന്നു. അതിന്‌ കേട്ട പഴിക്ക്‌ കണക്കില്ല. മന്ത്രി സ്ഥാനവും പോയി. ആകെ സുനന്ദയെ കിട്ടിയത്‌ മിച്ചം.
ദേ വീണ്ടും ഒരു ട്വിറ്റര്‍. സംഗതി നിസാരം. സാധാരണക്കാര്‍ ചിന്തിച്ചതേ തരൂറും ചിന്തിച്ചുള്ളൂ. ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിനിടയായ യുവതിയുടെ പേര്‌ വെളിപ്പെടുത്തണമെന്നാണ്‌ തരൂര്‍ പറയുന്നത്‌. ഇവിടത്തെ ചാനലുകളായ ചാനലുകളും പത്രങ്ങളുമെല്ലാം യുവതി മരിച്ചതിനു ശേഷം നീണ്ടകഥ പോലെ യുവതിയുടെ പേരും സ്ഥലവും കളര്‍ ഫോട്ടോ ഉള്‍പ്പെടെ കാണിച്ചതുമാണ്‌. എല്ലാ മഹിളാ നേതാക്കളും കുട്ടിയുടെ പേരുംവെച്ചാണ്‌ വിലാപയാത്രയും നടത്തിയത്‌. ഇന്റര്‍നെറ്റിലും ഇതൊക്കെ സുലഭം. പക്ഷെ കേന്ദ്രമന്ത്രി മാത്രം ഒന്നും അറിഞ്ഞില്ല. എല്ലാം ഒന്ന്‌ കെട്ടങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ പേര്‌ ഔദ്യോഗികമായി വെളിപ്പെടുത്തണമെന്നാണ്‌ തരൂര്‍ പറയുന്നത്‌. 

ശരിയാണ്‌ വീട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ഗവര്‍മെന്റും മാന്യമാധ്യമങ്ങളും കുട്ടിയെ സംബംന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും രഹസ്യമായി വയ്‌ക്കുന്നുണ്ട്‌. ശവസംസ്‌കാരം പോലും റിപ്പോര്‍ട്ട്‌ ചെയ്‌തില്ല. ഈയൊരു സാഹചര്യത്തിലാണ്‌ തരൂറിന്റെ കമന്റ്‌.
ഡല്‍ഹി പെണ്‍കുട്ടി പേരുള്ള ഒരു മനുഷ്യസ്‌ത്രീ തന്നെയാണ്‌. പിന്നെ എന്തിന്‌ അവരുടെ പേര്‌ മറച്ച്‌ വയ്‌ക്കണം. പ്രതികള്‍ക്ക്‌ കടുത്ത ശിക്ഷതന്നെ നല്‍കണം. പുതിയ നിയമ ഭേദഗതി ബില്ലിന്‌ ആകുട്ടിയുടെ പേരും നല്‍കണം.
ശശീ തരൂറിന്റെ ശുദ്ധമായ ഈ അഭിപ്രായപ്രകടനത്തിന്‌ കോണ്‍ഗ്രസ്‌ ഔദ്യോഗിക നേതൃത്വം മറുപടി പറയാന്‍തന്നെ വിസമ്മതിക്കുകയാണ്‌. കാരണം ഈ പ്രശ്‌നത്തില്‍നിന്ന്‌ കോണ്‍ഗ്രസും സര്‍ക്കാരും ഒന്ന്‌ തലയൂരിവന്നതാണ്‌. അതിനിടയ്‌ക്കുള്ള തരൂരിന്റെ ഈ അഭിപ്രായം പലരും ഏറ്റെടുക്കാനിരിക്കുന്നതേ ഉള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends