Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ജീവനോടെ ദഹിപ്പിച്ചു; മരിച്ചെന്നു കരുതി ദഹിപ്പിച്ചത് ജീവനോടെയാണെന്നു തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍

01 MARCH 2017 04:15 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശില്‍ നവവധുവിനെ ജീവനോടെ ദഹിപ്പിച്ചതായി റിപ്പോര്‍ട്ട്. മരിച്ചെന്നു കരുതി ഭര്‍ത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ സഹോദരന്‍ പരാതി നല്‍കിയിരിക്കുന്നത്. ദഹിപ്പിക്കുന്ന സമയം യുവതിക്കു ജീവനുണ്ടായിരുന്നെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുകയും ചെയ്തു. നോയിഡ സ്വദേശിനിയായ 21 കാരിയെയാണ് ജീവനോടെ ദഹിപ്പിച്ചത്. സഹോദരന്റെ പരാതി പ്രകാരം പൊലീസ് കത്തിക്കൊണ്ടിരുന്ന ചിതയില്‍ നിന്ന് മൃതദേഹം എടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് ജീവനുണ്ടായിരുന്നെന്നു വ്യക്തമായത്.

ഫെബ്രുവരി 24 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. 25നു യുവതി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. മരണസര്‍ട്ടിഫിക്കറ്റും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച യുവതിയെ ദഹിപ്പിക്കുന്ന സമയത്താണ് സഹോദരന്റെ പരാതി പ്രകാരം അലിഗഢ് പൊലീസ് സ്ഥലത്തെത്തി ദഹിപ്പിക്കല്‍ നിര്‍ത്തിവച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. 70 ശതമാനം മൃതദേഹം തീയില്‍ ദഹിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ചിതയില്‍ വെക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നെന്ന് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ ശ്വാസനാളത്തില്‍ നിന്നും കത്തിയ വസ്തുക്കളും ചാരവും കണ്ടെടുത്തു. ജീവനോടെ കത്തിക്കുമ്പോഴാണ് ഇത്തരം വസ്തുക്കള്‍ ശ്വാസനാളിയില്‍ ഉണ്ടാവുക. ഇതാണ് ജീവനുണ്ടായിരുന്നെന്നു സംശയം ഉയരാന്‍ കാരണം.

ജീവനോടെ കത്തിക്കുമ്പോള്‍ ഉണ്ടായ ഷോക്കിലാണ് യുവതി മരിച്ചിക്കുന്നതെന്നു പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. യുവതിയുടെ ശരീരം തന്നെയാണ് ഇതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ യുവതിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് ഭര്‍ത്താവും സൃഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ മൃതദേഹം അലിഗഢ് ജില്ലയിലേക്ക് കൊണ്ടുപോയി രാത്രി എട്ടോടെ ദഹിപ്പിക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (11 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (20 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends