മലയാള സിനിമ സ്‌റ്റൈല്‍ ഒളിച്ചോട്ടം; പിന്നെ പോലീസ് പിടിയില്‍

തട്ടിക്കൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കി വീട് വിട്ടിറങ്ങിയ പത്താം ക്ലാസ്സുകാരി ഒടുവില്‍ പോലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് മിത്രാ നഗര്‍ സ്വദേശിനിയായ 16 കാരിയാണ് കുറേ പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയെന്നും 10 ലക്ഷം രൂപ കൊടുത്താലേ മോചിപ്പിക്കുകയുള്ളൂ എന്നും പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍ വിളിച്ചത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഗ്രയിലെ കാന്ററ് റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഫെബ്രുവരി 28 ന് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി ആഗ്രയിലേക്കുള്ള യാത്ര മധ്യേയാണ് പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ചത്. ഉടന്‍ തന്നെ രക്ഷിതാക്കള്‍ മകളെ തട്ടിക്കൊണ്ട് പോയെന്നും പറഞ്ഞ് ഔറംഗാബാദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ട് പിടിച്ച് പെണ്‍കുട്ടി ആഗ്ര റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുണ്ടെന്ന് മനസ്സിലാക്കുകയും ഈ വിവരം ആഗ്ര കാന്ററ് റയില്‍വേ സ്‌റ്റേഷന്‍ ആര്‍ പി എഫ് നെ വാട്ട്‌സ് ആപ്പ് വഴി അറിയിക്കുകയുമായിരുന്നു. മാര്‍ച്ച് ഒന്നിന് പരാതി ലഭിച്ച ആഗ്ര കാന്ററ് റയില്‍വേ സ്‌റ്റേഷന്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ റയില്‍വേ സ്‌റ്റേഷനിലെ സി സി ടി വി പരിശോധിച്ചതില്‍ പെണ്‍കുട്ടിയെ കാണുകയും ഉറപ്പ് വരുത്തിയ ശേഷം സദര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തുകയുമായിരുന്നു.
ആദ്യം ചോദ്യം ചെയ്തപ്പോള്‍ കുറെ ആളുകള്‍ തന്നെ പിടികൂടി കൊണ്ട് പോയതാണെന്ന് പറഞ്ഞ പെണ്‍കുട്ടി അവസാനം തന്നെ ആരും പിടികൂടിയതല്ലെന്ന് വ്യകത്മാക്കികയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിപ്പിച്ചു പെണ്‍കുട്ടിയെ അവരുടെ കൂടെ വിട്ടയച്ചു. അതേസമയം എന്തിന് വേണ്ടിയാണ് പെണ്‍കുട്ടി വീട് വിട്ടതെന്നും 10 ലക്ഷം ആവശ്യപ്പെട്ടതെന്നുമുള്ള വിവരം പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























