ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനം ഐഎസിന്റെ പരീക്ഷണം; പദ്ധതിയിട്ടിരിക്കുന്നത് വന്‍കിട ആക്രമണമെന്ന് രഹസ്യാന്വേഷണ വിഭാഗം

ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിനിലെ സ്‌ഫോടനം ഇന്ത്യയിലെ ആദ്യ ഐഎസ് ആക്രമണം. മദ്ധ്യപ്രദേശില്‍ ട്രെയിനില്‍ 10 യാത്രക്കാര്‍ക്ക് പരിക്കേറ്റ ചൊവ്വാഴ്ച നടന്ന സ്‌ഫോടനം അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പരീക്ഷണ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഭോപ്പാല്‍ ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിന് നേരെ ജാബ്രി റെയില്‍വേ സ്‌റ്റേഷനില്‍ പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ വന്‍ ആക്രമണമാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്ത്യയില്‍ നടത്തുന്ന ആദ്യ ആക്രമണമായിട്ടാണ് വിലയിരുത്തുന്നത്. സംഭവത്തെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും പോലീസ് സംഘം സംയുക്താന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് ലക്‌നൗവ്വില്‍ നടത്തിയ ഓപ്പറേഷനില്‍ നേതാവ് സൈഫുള്ളയെ വെടിവെച്ചു കൊന്നു. ഇയാളെ ജീവനോടെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ എടിഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇയാള്‍ വെടിവെയ്ക്കുകയായിരുന്നു.
ഐഎസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് എംപി, യുപി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിനുള്ള നിര്‍ദേശം എവിടെ നിന്നാണ് വന്നതെന്ന പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇറാഖിലും സിറിയയിലും വരെ നെറ്റ്‌വര്‍ക്കുള്ള അന്താരാഷ്ട്ര തീവ്രവാദി സംഘടനയുടെ ഓണ്‍ലൈന്‍ ഹാന്‍ഡ്‌ലര്‍ വഴിയാകാം ഇതെന്നാണ് പോലീസിന്റെ സംശയം. ഇതുവരെ ഐഎസ് തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടികണ്ട് തകര്‍ക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.

മദ്ധ്യപ്രദേശിലെ പിപ്പാരിയയില്‍ നിന്നുമാണ് ഡാനിഷ്, മിര്‍ ഹുസൈന്‍, അതിഷ് മുസാഫര്‍ എന്നിവര്‍ പിടിയിലായത്. മുഹമ്മദ് ഫൈസല്‍, മൊഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ കാണ്‍പൂരിന് സമീപത്തെ ജാജ്മാവു വില്‍ നിന്നും അലാം എന്നയാളെ ഇറ്റാവയില്‍ നിന്നും അറസ്റ്റ് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ഉത്തര്‍പ്രദേശുകാരാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരാളെ അറസ്റ്റ് ചെയ്യുകയും ഇയാളില്‍ നിന്നും മറ്റൊരാളിലേക്ക് എന്ന രീതിയിലാണ് നേതാവ് സെയ്ഫുള്ള വരെ പോലീസ് എത്തിയത്.

ട്രെയിന്‍ ആക്രമണം വന്‍കിട ആക്രമണം നടത്താനുള്ള തീവ്രവാദി സംഘടനയുടെ തയ്യാറെടുപ്പായിരുന്നെന്നാണ് ഉന്നത രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. ട്രെയിനിലേക്ക് സ്‌ഫോടകവസ്തുക്കള്‍ കൊറിയറായി കൊണ്ടുപോയി എന്ന് സംശയിക്കുന്ന മറ്റൊരാളെ കൂടി സംശയിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഇയാളെ സംഭവ സ്ഥലത്തു വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെയ്ഫുള്ളയെ ജീവനോടെ പിടിക്കാന്‍ മണിക്കൂറുകള്‍ നീണ്ട പോരാട്ടമാണ് പോലീസ് നടത്തിയത്. നിശാ ഉപകരണങ്ങള്‍ വരെ ഉപയോഗിക്കപ്പെട്ടെങ്കിലും സെയ്ഫുള്ളയും സഹായിയും ചേര്‍ന്ന് പോലീസിന് നേരെ വെടിവെയക്കുകയായിരുന്നു. ഒടുവില്‍ അകത്തുനിന്നും പൂട്ടി ഒളിച്ചിരുന്ന മുറി എടിഎസ് കമാന്റോകള്‍ തകര്‍ക്കുകയായിരുന്നു.

https://www.facebook.com/Malayalivartha


























