പേയിങ് ഗസ്റ്റായി ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിടുന്ന റേപ്പിസ്റ്റിനെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തു

ബലാത്സംഗ കേസില്‍ അറസ്റ്റിലായി പരോളിലിറങ്ങി വീണ്ടും ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ മാനഭംഗത്തിനിരയാക്കിയ 31-കാരനായ ശിവരാമ റെഡ്ഡിയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒരു 23-കാരിയെ കത്തിമുനയില്‍ നിര്‍ത്തി ഒരാള്‍ ബലാത്സംഗം ചെയ്തിരുന്നു. അതിന് മൂന്ന് ദിവസം പിന്നിട്ട ശേഷം മറ്റൊരു സ്ഥലത്ത് പേയിങ് ഗസ്റ്റായി താമസിക്കുന്ന ഒരു യുവതിയെ ലൈംഗീകമായി ഇയാള്‍ ആക്രമിച്ചിരുന്നു,പിന്നീട് അവിടെ നിന്ന് മോഷണവും നടത്തിയിരുന്നു.
രണ്ട് സംഭവങ്ങളും പോലീസ് സ്‌റ്റേഷനില്‍ പരാതിയായി എത്തിയതോടെ സാമ്യത തോന്നിയ പോലീസ് ശിവരാമ റെഡ്ഡിയായിരിക്കും ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് ഊഹിച്ചു. ഉടന്‍ തന്നെ പോലീസ് പെണ്‍കുട്ടികള്‍ക്ക് അയാളുടെ ഫോട്ടോ കാണിക്കുകയും അവരത് തിരിച്ചറിയുകയും ചെയ്തു.
പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോയപ്പോള്‍ ഇയാള്‍ കത്തി ഉപയോഗിച്ച് അവരെ നേരിടാനൊരുങ്ങുകയും മൂന്ന് പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി ഇയാളുടെ കാലില്‍ നിറയൊഴിച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഇയാള്‍ കഴിഞ്ഞ 15 വര്‍ഷമായി ബംഗളുരുവില്‍ ഉണ്ട്.
2014-ലാണ് ഇയാളെ ബലാത്സംഗ കേസില്‍ പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha


























