Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കേന്ദ്ര മന്ത്രിസഭ മോട്ടോർ വാഹന നിയമത്തില്‍ ട്രാഫിക് നിയമലംഘനത്തിന് പിഴ കുത്തനെ കൂട്ടി

02 APRIL 2017 01:44 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ച പുതിയ മോേട്ടാര്‍ വാഹന നിയമത്തില്‍ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലില്‍ സംസാരിച്ചാല്‍ 5000 രൂപയുമാണ് പിഴ. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ രക്ഷിതാവ് പിഴയടക്കണം. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 12 വര്‍ഷം തടവുശിക്ഷക്കുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. പുതിയ നിയമം അടുത്തയാഴ്ച പാര്‍ലമെന്റില്‍ വെക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 

തന്റേതല്ലാത്തെ കുറ്റം കൊണ്ട് വാഹനം ഇടിച്ച് കൊല്ലപ്പെടുന്നയാളുടെ കുടുംബത്തിന് അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാര്‍ പത്ത് ലക്ഷവും ഗുരുതരമായി പരിക്കേറ്റാല്‍ അഞ്ച് ലക്ഷവും നല്‍കണം. നേരത്തെ ഇത് യഥാക്രമം 50000, 25000 എന്നിങ്ങനെയായിരുന്നു. വാഹനം ഇടിച്ച് നിര്‍ത്താതെ പോകുന്ന സംഭവങ്ങളില്‍ മരണത്തിന് രണ്ട് ലക്ഷവും ഗുരുതര പരിക്കിന് 50000 രൂപയും നഷ്ടപരിഹാരം നല്‍കണം. ഇരുചക്ര വാഹനം ഹെല്‍മെറ്റ് വെക്കാതെ ഓടിച്ചാല്‍ 1000 രൂപ പിഴയും മൂന്ന് മാസം ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്. ഇതേ ശിക്ഷ തന്നെയാണ് ട്രാഫിക് സിഗ്‌നല്‍ പാലിക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കുട്ടികള്‍ വാഹനം ഓടിച്ച് പിടിച്ചാല്‍ രക്ഷിതാവ്/ വാഹന ഉടമ 25000 രൂപ വരെ പിഴ ഒടുക്കണം. ഇതിനൊപ്പം കുറ്റക്കാരന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുകയും ചെയ്യും. കുട്ടിയെ ജുവൈനല്‍ നിയമപ്രകാരം വിചാരണ നടത്തും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും. 

2016 ആഗസ്റ്റില്‍ ഗഡ്കരി ലോക്സഭയില്‍ അവതരിപ്പിച്ച മോട്ടാര്‍ വാഹന നിയമ ഭേദഗതിയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. അന്ന് ലോക്സഭയുടെ ഗതാഗത സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട നിയമഭേദഗതിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ബില്‍ തയാറാക്കിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ച ഏതാനും ഭേദഗതികള്‍ സര്‍ക്കാര്‍ തള്ളി. പുതിയ വാഹനങ്ങള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ നല്‍കുന്നതിന് വാഹന ഡീലര്‍മാര്‍ക്ക് അനുമതി നല്‍കുന്നതിനെ സ്റ്റാന്‍ഡിങ് കമ്മിറ്റി എതിര്‍ത്തു. 

രജിസ്ട്രേഷനും നമ്പര്‍ നല്‍കുന്നതിനുമുള്ള അധികാരം ആര്‍.ടി.ഒക്കു മാത്രമായിരിക്കണമെന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവെച്ചത് എന്നാല്‍, അത് സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇപ്പോഴത്തെ നിലയില്‍ നിയമം പാര്‍ലമെന്റ് പാസാക്കിയാല്‍ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന് ആര്‍.ടി.ഒയെ സമീപിക്കേണ്ടതില്ല. ഡീലര്‍മാര്‍ക്കുതന്നെ ഓണ്‍ലൈന്‍ വഴി ചെയ്യാം. ഡ്രൈവിങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധം, വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പണം നല്‍കാതെ അടിയന്തര ചികിത്സ, പരിക്കേറ്റവരെ സഹായിക്കാനെത്തുന്നവരെ നിയമക്കുരുക്കില്‍നിന്ന് രക്ഷിക്കാനുള്ള വ്യവസ്ഥ, നിര്‍മാണ വൈകല്യം കണ്ടെത്തിയാല്‍ വാഹനം നിര്‍ബന്ധമായും തിരിച്ചുവിളിക്കാനുള്ള വ്യവസ്ഥ, അപകടങ്ങളില്‍പെട്ടവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കാനുള്ള വ്യവസ്ഥ തുടങ്ങിയവയാണ് പുതിയ നിയമത്തിലെ സുപ്രധാന മാറ്റങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends