Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ എന്റഫോഴ്‌സ്‌മെന്റ് റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനിന്ന 2,300 ധനകാര്യ സ്ഥാപനങ്ങളെ കണ്ടെത്തി

03 APRIL 2017 09:45 AM IST
മലയാളി വാര്‍ത്ത

രാജ്യവ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 2,300 ഓളം ധനകാര്യ സ്ഥാപനങ്ങളെ പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയിട്ടുള്ള ഏറ്റവും വലിയ റെയ്ഡുകളില്‍ ഒന്നായിരുന്നു ഇത്. 16 സംസ്ഥാനങ്ങളിലെ നൂറോളം പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച പ്രത്യേക ദൗത്യസേനയാണ് റെയ്ഡ് നടത്തിയത്. കള്ളപ്പണത്തിനെതിരായ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന ജാഗ്രതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് റെയ്ഡ്.

മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്പല്‍ 46 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതായി റെയ്ഡില്‍ കണ്ടെത്തി. മുംബൈയില്‍ 700 കമ്പനികള്‍ ഒരേമേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതായും റെയ്ഡില്‍ തെളിഞ്ഞു. കൊല്‍ക്കത്ത, ചെന്നൈ, ദില്ലി, അഹമ്മദാബാദ്, ചണ്ടീഗഢ്, പട്‌ന, ബംഗളുരു എന്നീ നഗരങ്ങളില്‍ റെയ്ഡ് നടന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിക്കുന്നതിനും സഹായിക്കുന്ന നിരവധി കടലാസ് കമ്പനികളെ കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ ഓഫീസ് കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് വെല്ലുവിളി ഉയര്‍ത്തി നിലനില്‍ക്കുകയായിരുന്നു ഈ സ്ഥാപനങ്ങള്‍.

റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നകമ്പനികളുടേയും അതിന്റെ ഡയറക്ടര്‍മാരുടേയും പട്ടിക തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറി, കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറി എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരിക്കും ഇത്തരം കമ്പനികള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുക.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കള്ളപ്പണം വെളുപ്പിക്കുന്ന 1,155 കമ്പനികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 22,000 ലേറെ ഉപഭോക്താക്കളാണ് ഇത്തരം കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 13,300 കോടിയോളം രൂപയുടെ സംശയാസ്പദമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഈ കമ്പനികള്‍ക്കെതിരെയുള്ള കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (15 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (23 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (3 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends