മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് യുപിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍; ക്രമക്കേട് ആരോപിച്ച് കെജ്‌രിവാള്‍ വീണ്ടും

72 മണിക്കൂര്‍ സമയം നല്‍കിയാല്‍ വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി തിരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ തെളിയിച്ചു തരാമെന്ന വെല്ലുവിളിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. 'നിങ്ങള്‍ എനിക്ക് 72 മണിക്കൂര്‍ സമയം തരൂ, ഇവിടെ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ നടക്കുന്ന തിരിമറി തിരഞ്ഞെടുപ്പ് കമ്മിഷനും ക്യാമറയ്ക്കും മുന്നില്‍ ഞാന്‍ തെളിയിക്കാം'– ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേജ്‌രിവാള്‍ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളും അതിന്റെ ഭീഷണിയിലാണ്. ഇന്ത്യയില്‍ നിരവധി വോട്ടിങ് യന്ത്രങ്ങളുണ്ട്. പിന്നെന്തിനാണ് ഉത്തര്‍പ്രദേശില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ ഡല്‍ഹിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിനായി യുപിയിലെ ഗോവിന്ദ് നഗറില്‍നിന്നുള്ള 300 യന്ത്രങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
സാങ്കേതികമായി, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 45 ദിവസം കഴിയാതെ വോട്ടിങ് യന്ത്രങ്ങള്‍ മറ്റൊരിടത്ത് ഉപയോഗിക്കാനാകില്ല. അങ്ങനെയിരിക്കെ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്? ഡല്‍ഹിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്നും കേജ്‌രിവാള്‍ വീണ്ടും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























