Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

108 ആംബുലന്‍സ് തിരിമറി നടത്തിയ രവി കൃഷ്ണയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് : പിടിച്ചെടുത്തത് 11.57 കോടി രൂപയുടെ സ്വത്ത്

04 APRIL 2017 01:32 PM IST
മലയാളി വാര്‍ത്ത

ബിജെപി പണികൊടുത്തു നേതാവും മകനും പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ.
മറ്റൊരു ഡയറക്ടറായ ശ്വേത മംഗളിന്റെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇരുവരുടേതുമായി 11.57 കോടി രൂപയുടെ സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം പിടിച്ചത്.
2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ രവികൃഷ്ണയുടെ കമ്പനിക്ക് ആംബുലന്‍സുകളുടെ കരാര്‍ നല്‍കി. എന്നാല്‍ ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ട്രിപ്പുകളുടെ എണ്ണത്തില്‍ ക്രമക്കേട് നടത്തിയെന്നും ജിപിഎസ് സംവിധാനം ഘടിപ്പിക്കാതെയാണ് ട്രിപ്പുകള്‍ നടത്തിയതെന്നും കണ്ടെത്തിയിരുന്നു. സിക്വിറ്റ്‌സയ്ക്ക് യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സ്വത്തുകള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.
പദ്ധതി ഏറ്റെടുത്ത സികിത്സാ ഹെല്‍ത്ത് കീയര്‍ ലിമിറ്റഡിലെ ഡയറക്ടര്‍മാരായിരുന്നു വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയും പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും. രാജസ്ഥാന്‍ മുന്‍ ആരോഗ്യമന്ത്രി, സികിത്സാ കമ്പനിയുടെ മുന്‍ ഡയറക്ടറായ ഷാഫി മേത്തര്‍ എന്നിവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കരാര്‍ ക്രമവിരുദ്ധമായി നേടിയെന്നും ആംബുലന്‍സുകള്‍ ഓടിയതിനേക്കാള്‍ കൂടുതല്‍ പണം എഴുതി തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം. രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് അഴിമതി കേസ് സിബിഐ ഏറ്റെടുത്തത്.
കമ്പ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആംബുലന്‍സ് നടത്തിപ്പിലുണ്ടായ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പെയിലറ്റ്, കാര്‍ത്തി ചിദംബരം, വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തത്. ഇതേ കമ്പനിയുമായി ബന്ധപ്പെട്ടാണ് കേരളത്തിലും ആംബുലന്‍സ് നടത്തിപ്പില്‍ അഴിമതി ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസില്‍ ആരോപണവിധേയനായിരുന്നു.
2009ല്‍ കോണ്‍ഗ്രസ് ഭരണകാലത്താണ് തട്ടിപ്പ് അരങ്ങേറിയത്. ആംബുലന്‍സ് സര്‍വ്വീസ് നടത്തിയതിനേക്കാള്‍ ബില്ല് പെരുപ്പിച്ച് കാണിച്ച് 2.56 കോടിരൂപ തട്ടിക്കുകയായിരുന്നു. സര്‍വ്വീസിനായി കരാര്‍ നേടിയെടുത്തതും ക്രമവിരുദ്ധമായിട്ടായിരുന്നു. വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പദ്ധതി പ്രകാരം പൊതു, സ്വകാര്യ ഉടമസ്ഥതയില്‍ രവി കൃഷ്ണയുടെ കമ്പനി രാജസ്ഥാനില്‍ നടത്തിയ 108 ആംബുലന്‍സ് സര്‍വ്വീസ് നടത്തിപ്പിലാണ് കേസ് എടുത്തിരിക്കുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (15 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (23 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (3 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends