Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കര്‍ഷക ദുരിതം പരിഹരിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കാന്‍ മഹാരാഷ്ട്രയിലെ കൃഷി മന്ത്രിയും 15 എംഎല്‍എമാരും വിദേശത്ത്; ആളൊന്നിന് ചെലവാകുക ആറ് ലക്ഷം രൂപ

04 MAY 2017 04:31 PM IST
മലയാളി വാര്‍ത്ത

എല്ലാം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാ ഒരാശ്വാസം. അഞ്ച് വര്‍ഷത്തെ കൊടിയ വളര്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ വിദേശ യാത്ര നടത്തുകയാണ് സംസ്ഥാന കൃഷി മന്ത്രിയും 15 എംഎല്‍എമാരും. കര്‍ഷകുടെ കടങ്ങളും വായ്പകളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നതിന് വേണ്ടിയാണ് മന്ത്രിയും കൂട്ടരും ആസ്‌ത്രേലിയ ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് പറന്നിരിക്കുന്നത്. ഇടയ്‌ക്കൊന്ന് സിഗംപ്പൂരിലും തങ്ങിയ സംഘത്തിന് ആളൊന്നിന് ചെലവാകുക ആറ് ലക്ഷം രൂപ. ഈ തുകയുടെ പകുതിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സംഘത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച്ച കാലയളവിലെ സന്ദര്‍ശനത്തിനാണ് സംഘം പോയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മന്ത്രിയും എംഎല്‍എമാരും യാത്ര പുറപ്പെട്ടത്. മറ്റ് രാജ്യങ്ങളില്‍ കര്‍ഷകരുടെ കടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് പഠിക്കേണ്ടത് അനിവാര്യമാണെന്നാണ് ധനകാര്യ മന്ത്രി സുധീര്‍ മുന്‍ഗാന്ദിവാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയത് പോലെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങളും എഴുതി തള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. 30,000 കോടി രൂപയാണ് മഹാരാഷ്ട്രയിലെ കര്‍ഷകുടെ മൊത്തം കടം. ഈ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിരിക്കുന്നു.
ഏഴുന്നൂറിലധികം കര്‍ഷകരാണ് കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായ വിദര്‍ഭയിലും മറാത്തവാഡയിലുമായി ആത്മഹത്യ ചെയ്തത്.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിന് പുറമേ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. നടപടിയിയുണ്ടാവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കര്‍ഷകര്‍ വിളയിച്ച വിളകള്‍ സര്‍ക്കാരിന്റെ മുഖ്യകര്യാലയത്തിന് മുന്നില്‍ ഉപേക്ഷിച്ചിരുന്നു.
2009ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിനായി വിദേശ യാത്രയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. വിദേശയാത്ര പദ്ധതി കൃഷി മന്ത്രി ഉപേക്ഷിക്കണമായിരുന്നെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാധാ കൃഷ്ണ പാട്ടില്‍ അഭിപ്രായപ്പെട്ടു. പക്ഷേ വിദേശ യാത്ര നടത്തുന്ന സംഘത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയും ഉള്‍പ്പെട്ടിട്ടുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (7 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (27 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (35 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (50 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends