യാത്രക്കാരന്‍ മറന്നുവച്ച ഐ ഫോണ്‍ അടക്കം എട്ട് ലക്ഷം രൂപയുടെ വസ്തുക്കള്‍ അടങ്ങിയ ബാഗ് ടാക്‌സി ഡ്രൈവര്‍ തിരിച്ചു നല്‍കി

സത്യം തന്നെയാണ് ദൈവം. ഐ ഫോണും സ്വര്‍ണാഭരണങ്ങളും അടങ്ങിയ ബാഗ് ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് ടാക്‌സി ഡ്രൈവര്‍ സത്യസന്ധത തെളിയിച്ചു. 24കാരനായ ദേബേന്ദ്ര കാപ്‌രിയാണ് തന്റെ കാറില്‍ നിന്ന് ലഭിച്ച ബാഗ് ഉടമസ്ഥന് തിരിച്ചു നല്‍കിയത്. കാറില്‍ നിന്ന് ലഭിച്ച ബാഗ് കാപ്‌രി ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഡല്‍ഹിയിലാണ് സംഭവം.
ബാഗില്‍ 4500 രൂപയും സ്വര്‍ണാഭരണങ്ങളും ഐ ഫോണും ഒരു ലാപ്‌ടോപ്പും ക്യാമറയും ഉണ്ടായിരുന്നു. മൊത്തം എട്ട് ലക്ഷം രൂപയുടെ മുല്യമുള്ള വസ്തുക്കള്‍ ബാഗിലുണ്ടായിരുന്നു. ബാഗില്‍ ഉണ്ടായിരുന്ന പണം അമേരിക്കന്‍ ഡോളറിലായിരുന്നു. ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ ഇറങ്ങിയ യാത്രക്കാരനാണ് കാപ്‌രിയുടെ കാറില്‍ ബാഗ് മറന്നു വച്ചത്. ശേഷം തിരികെ കൊണാട്‌പ്ലേസില്‍ എത്തി കാറിന്റെ ചില്ല് വൃത്തിയാക്കുന്നതിനിടെയാണ് ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ബാഗ് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബാഗിനുള്ളില്‍ ഉണ്ടായിരുന്ന ഒരു കല്യാണക്കുറിയാണ് ബാഗിന്റെ ഉടമസ്ഥനെ തിരിച്ചറിയാന്‍ സഹായിച്ചത്. കല്യാണക്കുറിയില്‍ ഉണ്ടായിരുന്ന പോലീസിന് ലഭിച്ചത് ശ്രീനഗര്‍ സ്വദേശിയെ.
യു.എസ് വിസ എടുക്കുന്നതിന് തന്റെ സഹോദരന്‍ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ടെന്നും നഷ്ടപ്പെട്ട ബാഗ് അദ്ദേഹത്തിന്റേതാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ അറിയിച്ചത് പ്രകാരം ബാഗിന്റെ ഉടമസ്ഥന്‍ മുബീഷെര്‍ വാനി പോലീസ് സ്‌റ്റേഷനില്‍ എത്തി ബാഗ് തിരികെ വാങ്ങി
https://www.facebook.com/Malayalivartha

























