ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എട്ടാം ക്ലാസ് വരെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഹിന്ദി നിര്‍ബന്ധമാക്കണെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യയായ നല്‍കിയ ഹര്‍ജിയിലാണ്, അത്തരത്തില്‍ ഉത്തരവിടാനാവില്ലെന്നു ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
ഇപ്പോള്‍ ഹിന്ദി ആണെങ്കില്‍ നാളെ സംസ്‌കൃതം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടു ചിലര്‍ കോടതിയെ സമീപിക്കും. മറ്റു ചിലര്‍ തന്റെ മാതൃഭാഷ കൂടിയായ പഞ്ചാബിക്കു വേണ്ടി രംഗത്തുവരും. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടില്ല. ഇത്തരത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതിക്കു കഴിയില്ല. പാര്‍ലമെന്റും എക്‌സിക്യൂട്ടീവും എടുക്കേണ്ട തീരുമാനങ്ങളാണു ഇവയെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























