മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പുറംലോകം അറിയുന്നത്

ബീഹാറില്‍ മദ്യ നിരോധന നിയമം വന്നതിനു പിന്നാലെ നിയമവിരുദ്ധമായി പിടിച്ചെടുത്ത 9 ലക്ഷം മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്ന വിശദികരണവുമായി പോലീസ്. സംസ്ഥാനത്ത് മദ്യ നിരോധന നിയമം വന്നതിനു പിന്നാലെയാണ് പല തവണയായി പിടിച്ചെടുത്ത 9 ലക്ഷം ലിറ്റര്‍ മദ്യം അപ്രത്യക്ഷമായ സംഭവത്തില്‍ അധികൃതരുടെ വിശദീകരണം. നിയമവിരുദ്ധമായി സൂക്ഷിച്ച മദ്യം പിടികൂടി പൊലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പൊലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം അപ്രത്യക്ഷമാകുന്ന വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം പുറത്തായത്. ഇതോടെ പൊലീസ് മേധാവി ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എലികള്‍ കുടിച്ചു തീര്‍ത്തതാണെന്ന ലോക്കല്‍ പോലീസിന്റെ വിശദീകരണങ്ങളില്‍ തൃപ്തരല്ലാത്ത സംസ്ഥാന പൊലീസ് മോധാവികള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പട്‌ന മേഖലാ ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മദ്യം കടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എ.ഡി.ജി.പി. എസ്. കെ. സിംഗാല്‍ പറഞ്ഞു. ചില മദ്യക്കുപ്പികള്‍ നശിച്ചുപോയെന്നും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വന്‍തോതില്‍ മദ്യം കുടിച്ചുതീര്‍ത്തതായുമാണ് പൊലീസ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























