യാഥാർഥ്യമായത് ഇന്ത്യയുടെ സ്വപ്നം

അയല്‍രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമായ 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്' ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍നിന്നും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി–എഫ്09 റോക്കറ്റാണു ഉപഗ്രഹ വിക്ഷേപണം നടത്തിയത്. അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ആദ്യത്തെ ഉപഗ്രഹമാണ് 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്' . ബഹിരാകാശ ഗവേഷണ രംഗത്തെ സമാനതകളില്ലാത്ത നേട്ടങ്ങള്‍ അയല്‍രാജ്യങ്ങളുമായി സൗജന്യമായി പങ്കുവയ്ക്കുക എന്ന ഇന്ത്യയുടെ സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായത്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപഗ്രഹ വിക്ഷേപണം ചരിത്രമുഹൂര്‍ത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക രംഗത്തു വന്‍ വളര്‍ച്ച ഇതു വഴിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ സംഘമായ 'സാര്‍ക്കി'നായി നിര്‍മിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമാണ് 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്'. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സാര്‍ക്ക് രാജ്യങ്ങള്‍ക്കു വേണ്ടി ഉപഗ്രഹമെന്ന നിര്‍ദേശം ഐഎസ്ആര്‍ഒയ്ക്കു മുന്‍പില്‍ വച്ചത്.
ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങള്‍, ആശയവിനിമയം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്.സാര്‍ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഒഴികെ l എല്ലാവരും ഈ വിജയത്തിന്റെ ഭാഗമാകും.
https://www.facebook.com/Malayalivartha


























