ബലാത്സംഗത്തിനിരയായി അമ്മയായ 12 വയസുകാരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത ഏഴാം ക്ലാസുകാരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. സ്‌കൂളിന് മാനക്കേടാണെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 12 വയസുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായി അമ്മയായത്. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി സ്‌കൂളില്‍ തുടരുന്നതിനെതിരെ മറ്റ് കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തി.
ലൈംഗിക കാര്യങ്ങള്‍ ഈ പെണ്‍കുട്ടികള്‍ അറിയുമെന്നാണ് രക്ഷിതാക്കളുടെ പരാതി. പീഡിപ്പിച്ചത് ആരെന്ന് പെണ്‍കുട്ടി ഇതുവരെ വെളിപ്പെടുത്താത്തിനാല്‍ സ്‌കൂളിലെ പുരുഷ അധ്യാപകരും പേടിയിലാണ്. കുട്ടി തങ്ങളുടെ പേരുപറയുമോയെന്നാണത്രേ അധ്യാപകരുടെ ഭയം. കുട്ടിയെ നോക്കി വീട്ടിലിരിക്കാനും സ്‌കൂളില്‍ നിന്ന് ടി സി വാങ്ങാനുമാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
ഇതേസമയം, ഇത്രയും കാലം പെണ്‍കുട്ടിയുടെ അവസ്ഥ വീട്ടുകാര്‍ എങ്ങനെ അറിയാതിരുന്നെന്നും അധ്യാപകര്‍ ചോദിക്കുന്നു. മാര്‍ച്ച് എട്ടിനാണ് പെണ്‍കുട്ടി പ്രസവിച്ചത്.
https://www.facebook.com/Malayalivartha

























