സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന വേശ്യാവൃത്തി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി
പ്രലോഭിപ്പിച്ചോ ബലം പ്രയോഗിച്ചോ കയ്യേറ്റത്തിലൂടെയോ അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഐ.പി.സി. 370ാം വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
മുപ്പതുകാരനായ വിനോദ് പട്ടേല്‍ തനിക്കെതിരെ ഐ.പി.സി. 370 പ്രകാരം ചുമത്തിയ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഡല്‍ഹി നിര്‍ഭയ കേസിനെ തുടര്‍ന്ന് ഈ വകുപ്പില്‍ പുതിയ ചട്ടങ്ങള്‍ എഴുതിച്ചേര്‍ത്ത ഭാഗങ്ങളാണ് കോടതി വ്യാഖ്യാനിച്ചത്.
ജനുവരിയില്‍ സൂറത്തിലെ വേശ്യാലയത്തില്‍ തന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു വിനോദ് പട്ടേല്‍. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് സംഘം വിനോദ് പട്ടേലിനെ കസ്റ്റഡിയിലെടുത്തു. വ്യഭിചാരക്കുറ്റവും ഐ.പി.സി. 370 വകുപ്പ് പ്രകാരവും കേസെടുക്കുകയും ചെയ്തു.
തുടര്‍ന്ന് കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തന്നെ ലൈംഗിക തൊഴിലാളിക്കൊപ്പമല്ല അറസ്റ്റ് ചെയ്തതെന്നും ആരുടെയും ഇംഗിതത്തിന് വിരുദ്ധമായി സ്ഥാപനത്തിലെ ഒരു സ്ത്രീയെയും ചൂഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
https://www.facebook.com/Malayalivartha