സംഘര്‍ഷ ഭരിതമായ കശ്മീരിനെ രക്ഷിക്കാന്‍ മോഡിക്ക് മാത്രമേ മെഹബൂബ മുഫ്തി; മോഡി എന്തു തീരുമാനമെടുത്താലും രാജ്യം അദ്ദേഹത്തിനൊപ്പം നില്ക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മാത്രമെ സംഘര്‍ഷ ഭരിതമായ കശ്മീരിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരിനെ സമാധാനത്തിലേയ്ക്ക് നയിക്കാനുള്ള ആജ്ഞാ ശക്തിയും നിശ്ചയദാര്‍ഢ്യവും മോഡിക്ക് മാത്രമാണുള്ളതെന്നും മെഹബൂബ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാക്കുന്നതിന് മോഡി എന്തു തീരുമാനമെടുത്താലും രാജ്യം അദ്ദേഹത്തിനൊപ്പം നില്ക്കും.
അദ്ദേഹത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. അതാണ് അദ്ദേഹത്തിന്റെ ശക്തി. 2015ല്‍ ലാഹോര്‍ സന്ദര്‍ശിക്കുവാനും പാക് പ്രധാനമന്ത്രിയെ കാണുവാനും മോഡിയെടുത്ത തീരുമാനം അദ്ദേഹത്തിന്റെ ശക്തിയാണ് വെളിപ്പെടുത്തുന്നതെന്നും മെഹ്ബൂബ വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് പാകിസ്ഥാന് സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനമെടുക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. കശ്മീര്‍ വിഷയത്തില്‍ ഉറച്ച തീരുമാനമെടുത്ത് പ്രശ്നപരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. 2002ല്‍ കശ്മീരില്‍ സമാധാനം സ്ഥാപിക്കുന്നതിന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയും കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി സയീദും നടത്തിയ ശ്രമങ്ങള്‍ അവര്‍ എടുത്തുപറഞ്ഞു.
https://www.facebook.com/Malayalivartha