Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെഡ്അലര്‍ട്ടിനു പകരം ഓറഞ്ച് അലര്‍ട്ട്.... കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു...ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യത


ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു: കിടക്കിയില്‍ നിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്ന് വീട്ടു ജോലിക്കാരിയുടെ മൊഴി: വീട്ടുകാരും ആരോടും സംസാരിക്കാത്ത പ്രകൃതം...


9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ


കുഞ്ഞിനെ കൊലപ്പെടുത്തിയത് യുവതി ഒറ്റക്കാണെന്ന് പൊലീസ്.... ഇക്കാര്യത്തിൽ വീട്ടുകാർക്ക് അടക്കം പങ്കില്ലെന്നാണ് നിലവിലെ അന്വേഷണത്തിൽ നിന്നും വ്യക്തമായിരിക്കുന്ന കാര്യം....


മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ, മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം.. തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ... മുഹമ്മദ് റിയാസിനെ സംശയനിഴലിൽ നിർത്തികൊണ്ടാണ് മാത്യുവിന്റെ നീക്കം...

ഛത്തീസ്ഗഢിലെ ജയിലുകളില്‍ ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി ഷോക്കേല്‍പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട ജയില്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു 

07 MAY 2017 05:34 PM IST
മലയാളി വാര്‍ത്ത

കിരാതം ക്രൂരം. റായ്പൂരില്‍ ജയിലുകളില്‍ ചെറിയ ആദിവാസി പെണ്‍കുട്ടികളെ ഇലക്ട്രിക് ഷോക്ക് നല്‍കി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത ഫെയ്‌സ്ബുക്ക് വഴി പുറത്തുവിട്ട ജയില്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. റായ്പൂര്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷാ ഡോങ്‌ഗ്രെയെയാണ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് ജയിലുകളില്‍ ചെറിയ വയസ്സുള്ള ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി അവരുടെ ശരീരഭാഗങ്ങളില്‍ ഷോക്കേല്‍പിക്കുന്ന കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വര്‍ഷ വെളിപ്പെടുത്തിയത്. ഭീഷണികളെത്തുടര്‍ന്ന് പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായതോടെ ഛത്തീസ്ഗഡ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുത് ഞാന്‍ കണ്ടിട്ടുണ്ട്. പൊലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ 14 മുതല്‍ 16വരെ പ്രായമുള്ള പെണ്‍കുട്ടികളെ നഗ്‌നരാക്കി കൈകളിലും മുലകളിലും ഇലക്ട്രിക് ഷോക്ക് നല്‍കാറുണ്ട്. അതിന്റെ അടയാളങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഞെട്ടിപ്പോയി. എന്തിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ മൂന്നാംമുറ പ്രയോഗിക്കുന്നത് അവര്‍ക്ക് ചികിത്സ നല്‍കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ്തറിലെ യുദ്ധത്തില്‍ ഇരുഭാഗത്തും മരിച്ചുവീഴുന്നത് നമ്മുടെ ആളുകള്‍ തന്നെയാണ്. ബസ്തറില്‍ മുതലാളിത്ത വ്യവസ്ഥ അടിച്ചേല്‍പിക്കുകയാണ്, ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്ന് പുറത്താക്കുകയാണ്. അവരുടെ വീടുകള്‍ കത്തിക്കുകയാണ്, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ് ഭൂമിയും വനവും പിടിച്ചെടുക്കാനാണ് ഇതെല്ലാം. നക്‌സലിസം അവസാനിപ്പിക്കാനല്ല. ആദിവാസികള്‍ക്ക് അവരുടെ ഭൂമി വിട്ടുപോകാന്‍ കഴിയില്ല, എന്നാല്‍ നിയമം നടപ്പിലാക്കുന്നവര്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലക്ഷ്യമിടുന്നു, വ്യാജകേസുകള്‍ ചുമത്തി ജയിലിലിടുന്നു. ഇവര്‍ നീതി തേടി എങ്ങോട്ടാണ് പോകേണ്ടത്? സിബിഐ റിപ്പോര്‍ട്ടും കോടതിയും ഇതുതന്നെയാണ് പറയുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും ഇക്കാര്യം തുറന്നുപറയുമ്പോള്‍ അവരെ ജയിലിലടയ്ക്കുന്നു. ആദിവാസി മേഖലകളില്‍ എല്ലാം ശരിയായി നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഗവണ്മെന്റ് അങ്ങോട്ട് ആരെയും പോകാന്‍ സമ്മതിക്കാത്തത്? ആദിവാസികള്‍ക്കുമേല്‍ ഒരു പ്രത്യേകതരം വികസനം അടിച്ചേല്‍പിക്കാന്‍ കഴിയില്ല. കര്‍ഷകരും ജവാന്മാരും സഹോദരന്മാരാണ്. അവര്‍ അന്യോന്യം കൊല്ലരുത്.ഇങ്ങനെയായിരുന്നു വര്‍ഷയുടെ പോസ്റ്റ്.
പ്രാഥമികാന്വേഷണത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വര്‍ഷ സര്‍വീസ് നിയമങ്ങളും മറ്റുപല നിയമങ്ങളും ലംഘിച്ചു എന്ന് ഡിജിപി ഗിരിധരി നായക് പറഞ്ഞു. ക്രൂരവും നിന്ദ്യവുമായ ഭാഷയിലാണ് വര്‍ഷയുടെ പോസ്റ്റ് എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെഡ്അലര്‍ട്ടിനു പകരം ഓറഞ്ച് അലര്‍ട്ട്.... കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്  (10 minutes ago)

പൈനാപ്പിള്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു....  (13 minutes ago)

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്  (17 minutes ago)

ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തൽ..യദു തിരികെ ജോലിയിലേക്കൊ  (37 minutes ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (42 minutes ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ അതിഗംഭീര മോഷ്ടാവിനെ പിടികൂടിയ കൊച്ചി പൊലീസിന്റെ അന്വേഷണം മികവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടത്... ബിഹാറിലെ റോബിൻഹുഡിനെ പൊക്കാൻ അന്ന് കൊച്ചി പൊലീസിന് വേണ്ടി വന്നത് 14 മ  (46 minutes ago)

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ...ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്  (48 minutes ago)

കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു...നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജ  (56 minutes ago)

ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു: കിടക്കിയില്‍ നിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്ന് വീട്ടു ജോലിക്കാരിയുടെ മൊഴി: വീട്ടുകാരും ആരോടും സംസാരിക്കാത്ത പ്രകൃതം...  (1 hour ago)

സങ്കടം സഹിക്കാനാവാതെ..... വളകാപ്പ് ചടങ്ങിനായി ചെന്നൈയില്‍ നിന്നു തെങ്കാശിയിലേക്കു പോകവേ ഗര്‍ഭിണി ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ അപായച്ചങ്ങല വലിച്ചെങ്കിലും  (1 hour ago)

9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

'ജീവിച്ചിരുന്ന ടി.പി.യെക്കാള്‍ കരുത്തനാണ് രക്തസാക്ഷിയായ ടി.പി...' ടി.പി.യുടെ രക്തസാക്ഷിത്വത്തിന് ഒരുവ്യാഴവട്ടം പൂര്‍ത്തിയാകുമ്പോൾ  (1 hour ago)

സി.ബി.എസ്.ഇ 2024ലെ 10, 12 ക്ലാസുകളിലെ ഫലം മേയ് 20നു ശേഷം...  (1 hour ago)

യുവതിയുടെ അഞ്ചാം നിലയിലെ ഫ്ളാറ്റിൽ പോലീസ് എത്തി; പ്രത്യേക തരത്തിലുള്ള ഗന്ധം അവിടെയുണ്ടായിരുന്നു; മാതാപിതാക്കൾ പോലീസിനോട് സംസാരിച്ചപ്പോൾ യുവതി ശ്രദ്ധിക്കാതെ ഇരുന്നു; അസ്വാഭാവികത തോന്നിയ പോലീസ് തെളിവുകൾ  (2 hours ago)

അവനെതിരെ മൊഴിയുണ്ടെങ്കിൽ അഴിക്കുള്ളിലാകും...!  (2 hours ago)

Malayali Vartha Recommends