കെജ്‌രിവാളിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; 14 ദിവസം കൂടി തിഹാര്‍ ജയിലില്‍ തുടരും

മാനനഷ്‌ടക്കേസില്‍ ജയിലില്‍ കഴിയുന്ന ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി. ജാമ്യത്തുകയായ 10000 രൂപ കെട്ടിവയ്‌ക്കാനില്ലെന്ന് കോടതിയില്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ജൂണ്‍ ആറു വരെ കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തുടരും.
അതേസമയം, കോടതിവിധിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി നേതാവ് നിതിന്‍ ഗഡ്‌കരി നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനും ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ വിസമ്മതിച്ചതിനുമാണ് അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി കോടതി തിഹാര്‍ ജയിലിലേക്കു മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























