പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദര സീറ്റ് ഒഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദര സീറ്റ് ഒഴിഞ്ഞു. വഡോദരയില്‍ നിന്നും വാരണാസിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച മോദി രണ്ടു സീറ്റുകളിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ വാരണാസി സീറ്റ് നിലനിര്‍ത്താനാണ് മോദിക്കു താല്‍പര്യം.
ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനേയും കോണ്‍ഗ്രസിന്റെ അരുണ്‍ റായിയേയും തോല്‍പിച്ചാണ് മോദി വാരാണസി മണ്‌ഡലം പിടിച്ചെടുത്തത്. വാരാണാസി സീറ്റ് നിലനിര്‍ത്താനാണ് സ്വന്തം സംസ്ഥനത്ത് നിന്നുള്ള വഡോദര സീറ്റില്‍ നിന്ന് രാജി വെയ്‌ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്‌ത്രിയെ അഞ്ചര ലക്‌ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് മോദിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് വാരണാസി സീറ്റ് നിലനിര്‍ത്താനുള്ള തീരുമാനം. അതേസമയം. മോദിയുടെ വലംകൈയായ അമിത്‌ഷായെ വഡോദരയില്‍ മത്സരിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതായാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























