യു പിയില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ കൂട്ടമായി ബലാത്സംഗം ചെയ്‌ത കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. ഇന്നലെ ബദൗന്‍ ജില്ലയിലെ കത്ര വില്ലേജിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പതിന്നാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികള്‍ ബന്ധുക്കള്‍ കൂടിയാണ്. ചൊവ്വാഴ്‌ച രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു.
സംഭവത്തില്‍ പോലീസ് കോണ്‍സ്‌റ്റബിള്‍ ഉള്‍പ്പടെ നാലുപേരെ അറസ്‌റ്റു ചെയ്‌തു. സംഭവത്തില്‍ ഏഴു പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന. അറസ്‌റ്റിലായവരാണ് പെണ്‍കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഹുസൈത് പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ കത്ര ഗ്രാമത്തില്‍ ബുധനാഴ്‌ച രാവിലെയാണ് മാവില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദേശീയ വനിതകമ്മീഷന്‍ സ്വമേധയ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ സഹായത്തോടെയാണ് നാലു യുവാക്കള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതെന്നു ഇരകളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുള്ളതായും ആരോപണമുണ്ട്. പോലീസുകാരുടെ പങ്ക് പുറത്തുകൊണ്ടു വരണമെന്നു ആവശ്യപ്പെട്ടു മൃതദേഹങ്ങളുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























