തന്റെ ജീവിതം പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് മോദി

തന്റെ ജീവിതം പാഠപുസ്തകമാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിച്ചിരിക്കുന്നവരുടെ അനുഭവങ്ങള്‍ കരിക്കുലത്തിന്റെ ഭാഗമാക്കരുതെന്നാണ് തന്റെ നിലപാടെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കാരുകളുടെ നീക്കത്തിലാണ് വിശദീകരണം.
മധ്യപ്രദേശ് സര്‍ക്കാരാണ് നരേന്ദ്രമോദിയുടെ ജീവിതം സ്കൂള്‍ സിലബസിന്‍റെ ഭാഗമാക്കാന്‍ ആദ്യം തീരുമാനിച്ചത്. നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ തന്നെ മോദിയുടെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. മോദി പ്രധാനമന്ത്രിയായ ശേഷമാണ് ഗുജറാത്ത് സര്‍ക്കാരും ഇക്കാര്യം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിദ്യഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ മോദി ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം. ഇരു സര്‍ക്കാരുകളും ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് തന്‍റെ ജീവിതം പാഠപുസ്തകമാക്കാനുള്ള നീക്കത്തെ നരേന്ദ്രമോദി ട്വിറ്ററില്‍ എതിര്‍ത്തിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ തന്‍റെ ജീവിതകഥ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതായി അറിഞ്ഞു. ഇതിനോട് തനിക്ക് യോജിപ്പില്ല. മഹാന്മാരായ പലരുടെയും സംഭാവനയാണ് ഇന്നത്തെ ഇന്ത്യ. അതു കൊണ്ട്തന്നെ ഇന്ത്യയ്ക്ക് മഹത്തായ ഒരു ചരിത്രം ഉണ്ട്. അത്തരം ആളുകളെ പറ്റിയും ചരിത്രത്തെ കുറിച്ചുമാണ് കുട്ടികള്‍ വായിക്കേക്കേണ്ടതെന്നും ട്വിറ്ററിലൂടെ മോദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























