വിദ്യാഭ്യാസ വിവരം ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്‌ത 5 സര്‍വകലാശാല ജീവനക്കാരെയും തിരിച്ചെടുക്കണമെന്ന് സമൃതി ഇറാനി

തന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്തി നല്‍കിയതിനെത്തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്‌ത അഞ്ച് അനധ്യാപക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു. ഇന്നലെയാണ് സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലെ അനധ്യാപക ജീവനക്കാരെ ഡല്‍ഹി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്‌തത്.
രഹസ്യഫയല്‍ പരിശോധിക്കുകയും വിവരങ്ങള്‍ ചോര്‍ത്തി ഒരു പ്രമുഖ ഹിന്ദി പത്രത്തിന് നല്‍കുകയും ചെയ്‌തതാണ് ജീവനക്കാര്‍ക്കെതിരെയുള്ള കുറ്റം. സെക്ഷന്‍ ഓഫീസര്‍ തലത്തിന് താഴെയുള്ള ജീവനക്കാരെയാണ് രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തി നല്‍കിയതിന് സസ്‌പെന്റ് ചെയ്തത്. സ്മൃതി ഡല്‍ഹി സര്‍വകലാശാലയില്‍ വിദൂരവിദ്യാഭ്യാസത്തിന് കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയെങ്കിലും പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹിന്ദി ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. പത്രം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ വിവാദത്തിന് ചൂടേറി.
കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് വിവാദത്തിന് തിരി കൊളുത്തിയത്. ബിരുദം പോലുമില്ലാത്തയാള്‍ക്ക് വിദ്യാഭ്യാസം പോലുള്ള സുപ്രധാന വകുപ്പ് നല്‍കിയ ബി ജെ പി എന്തു സര്‍ക്കാരെന്നായിരുന്നു മാക്കന്റെ ചോദ്യം. തുടര്‍ന്ന് കോണ്‍ഗ്യസും ബി ജെ പിയും തമ്മില്‍ വാക്‌പോരും തുടങ്ങി. സോണിയാഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നായിരുന്നു കേന്ദ്രമന്ത്രി കൂടിയായ ഉമാഭാരതിയുടെ ചോദ്യം.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്നു സ്‌മൃതി ഇറാനി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























