എല്ലാം വിദേശികള്‍ കൊണ്ടു പോകട്ടെ... മാധ്യമ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം പരിഗണനയിലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി

മാധ്യമ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം സജീവ പരിഗണനയില്‍ ഉണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. സ്വകാര്യ എഫ്എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേഷണത്തിന് അനുമതി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. റെയില്‍വേ, പ്രതിരോധമുള്‍പ്പെടെയുള്ള മേഖലകളില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നില്ല.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പൂര്‍ണമായും വിദേശനിക്ഷേപം അനുവദിച്ചേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. മാധ്യമരംഗത്ത് നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രകാശ് ജാവദേക്കര്‍, എന്നാല്‍ തിരക്കിട്ട തീരുമാനം കൈക്കൊള്ളില്ല. വിശദമായ കൂടിയാലോചനങ്ങള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ എഫ്എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേഷണത്തിന് അനുമതി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിലവില്‍ 26 ശതമാനമാണ് വാര്‍ത്താ മാധ്യമ രംഗത്തെ വിദേശ നിക്ഷേപം. മാധ്യമരംഗത്ത് നൂറുശതമാനം വിദേശ നിക്ഷേപം കൊണ്ടുവരുന്നത് രാജ്യ താത്പര്യത്തിന് എതിരാകുമെന്ന അഭിപ്രായം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയിരുന്നില്ല. അതേസമയം, പെയ്ഡ് ന്യൂസുകളെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























