ഇന്ത്യയുടെ ഇരുപത്തിയൊന്‍പതാം സംസ്ഥാനമായി തെലങ്കാന പിറന്നു; പ്രഥമ മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവു അധികാരമേറ്റു

ഇന്ത്യയുടെ ഇരുപത്തിയൊന്‍പതാം സംസ്ഥാനമായി തെലങ്കാന ഔദ്യോഗികമായി നിലവില്‍ വന്നു. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവു ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ചന്ദ്രശേഖര റാവുവിനോടൊപ്പം 11 മന്ത്രമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മുഖ്യമന്ത്രിയുടെ മകന്‍ രാമറാവു, അനന്തരവന്‍ ഹരീഷ് റാവു എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു.
ഇന്നു രാവിലെ 8.15-നു ചന്ദ്രശേഖര റാവു ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. തുടര്‍ന്നു തെലുങ്കാന സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന വര്‍ണാഭമായ ആഘോഷങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തു.
പ്രത്യേക സംസ്ഥാനത്തിനായി ദശകങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനാണ് ഇതോടെ പരിസമാപ്‌തിയായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 119-ല്‍ 63 സീറ്റ് നേടിയ ടിആര്‍എസിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. 21 സീറ്റുള്ള കോണ്‍ഗ്രസാണു പ്രധാന പ്രതിപക്ഷം. തെലുങ്കാന രൂപവത്‌കരണത്തെ എതിര്‍ത്ത ടിഡിപിക്ക് 14-ഉം വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് മൂന്നും സീറ്റു തെലുങ്കാനയില്‍ കിട്ടി.
തെലുങ്കാന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള കേസുകള്‍ പുതിയ സര്‍ക്കാര്‍ പിന്‍വലിക്കും. പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു ധനസഹായം നല്‌കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ രാജീവ് ശര്‍മ തെലുങ്കാനയുടെ ചീഫ് സെക്രട്ടറിയാകും. ഹൈദരാബാദ് പോലീസ്‌കമ്മീഷണര്‍ അനുരാഗ് ശര്‍മ സംസ്ഥാന ഡിജിപിയായേക്കും. 44 ഐഎഎസ് ഓഫീസര്‍മാരെ കേന്ദ്ര പഴ്‌സണേല്‍ മന്ത്രാലയം താത്‌കാലികമായി തെലുങ്കാനയ്‌ക്ക് അനുവദിച്ചിട്ടുണ്ട്. അവിഭക്ത ആന്ധ്രപ്രദേശ് കേഡറിലുള്ളവരാണിവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























