കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെ അന്തരിച്ചു

കേന്ദ്ര മന്ത്രിസഭയ്‌ക്കും ബിജപിക്കും കനത്ത നഷ്‌ടം വരുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെ അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്നാണ് അന്ത്യം. 64 വയസായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍വര്‍ധനാണ് അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടത്.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഗോപിനാഥ് മുണ്ടെയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഗോപിനാഥ് മുണ്ടെയായിരുന്നു. പതിനഞ്ചാം ലോക്‌സഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു.
മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം ജന്മദേശത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























