ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍

മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍. ജാര്‍ഖണ്ഡില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ യശ്വന്ത് സിന്‍ഹയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഝാര്‍ഖണ്ഡിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ സമരം നടത്തുകയും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനെ തടഞ്ഞ് കെട്ടിയിടുകയും ചെയ്തിരുന്നു. ജെഎസ്ഇബി ഹസാരിബാഗ് ബ്രാഞ്ച് ജനറല്‍ മാനേജര്‍ ദനേഷ് ജായെ കെട്ടിയിടാന്‍ വനിത പ്രവര്‍ത്തകര്‍ക്ക് താന്‍ നിര്‍ദ്ദേശം നല്‍കിയതായി യശ്വന്ത് സിന്‍ഹ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സമ്മതിച്ചിരുന്നു.
സിന്‍ഹയും മൂന്നൂറോളം ബിജെപി പ്രവര്‍ത്തകരും രാവിലെ ഒമ്പത് മണിയോടെ ജെഎസ്ഇബി ഓഫീസ് പൂട്ടിയിട്ടതായും ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തിയതായും പൊലീസ് പറഞ്ഞു. ഉദ്യേഗസ്ഥനെ കെട്ടിയിട്ടതിന് സിന്‍ഹയടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് സദര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സിന്‍ഹയെ കോടതി പതിനഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























