ഉത്തര്‍പ്രദേശില്‍ ജഡ്‌ജി പോലും സുരക്ഷിതയല്ല, വനിതാ ജഡ്‌ജിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു, അതിനു ശേഷം കീടനാശിനി കുടിപ്പിച്ചു

എത്ര ഉന്നത വനിതയാണെങ്കിലും ഉത്തര്‍പ്രദേശില്‍ സുരക്ഷിതയല്ല എന്ന തോന്നലുളവാക്കിക്കൊണ്ടുള്ള വാര്‍ത്തകളാണ് അവിടെ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വനിതാ ജഡ്ജി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. അതീവഗുരുതരാവസ്ഥയിലായ ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഔദ്യോഗിഗ വസതിയിലാണ് ജഡ്ജിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
കീടനാശിനിയുടെ കുപ്പി സമീപത്തുനിന്നും കണ്ടെത്തിയതായും ബലാത്സംഗത്തിനുശേഷം വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായി കരുതുന്നുവെന്നും അന്വേഷണോദ്യോഗസ്ഥന്‍ അറിയിച്ചു. സഹോദരന്റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ ബദൗണില്‍ കഴിഞ്ഞ ബുധനാഴ്ച്ച 14 ഉം 15 ഉം വയസുള്ള രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത് രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനു ശേഷം അഞ്ചോളം ബലാത്സംഗങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍ മാത്രമല്ലെന്നും സംസ്ഥാനത്തെ കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രചാരണം നല്‍കുകയാണെന്നുമാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ വാദം. ഇതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























