പ്രോസിക്യൂഷന്‍ തെളിവ് ഹാജരാക്കിയില്ല, ഹൈദരാബാദ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ടു

2005ലെ ഹൈദരാബാദ് ചാവേര്‍ ബോംബ് സ്‌ഫോടന കേസില്‍ പിടിയിലായ 10 പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. പത്ത് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന പ്രതികളെ മോചിപ്പിക്കാനും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ കോടതി ജഡ്ജി ടി.ശ്രീനിവാസ റാവു വിധിച്ചു. കേസില്‍ പിടിയിലായ 10 പേരില്‍ ഒരാള്‍ക്ക് നേരെ ജാമ്യം ലഭിച്ചിരുന്നു. ബാക്കി ഒമ്പത് പേരും ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
2005 ഒക്‌ടോബര്‍ 12ന് അതീവ സുരക്ഷ മേഖലയായ ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് ഓഫീസിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു ഹോംഗാര്‍ഡ് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ബംഗ്ലാദേശിലെ ഭീകര സംഘടനയായ ഹര്‍കതുല്‍ ജിഹാദ് ഇസ്ലാമി എന്ന സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നായിരിന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അബ്ദുള്‍ സഹീദ്, അബ്ദുള്‍ കലീം, ഷക്കീല്‍, സയിദ് ഹാജി, അജ്മല്‍ അലി ഖാന്‍, അസ്മാത് അലി, മഹമൂദ് ബറൂദവാല, ഷെയ്ഖ് അബ്ദുള്‍ കാജ, നഫീസ് ബിശ്വാസ്, ബിലൗദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ വിധി പഠിച്ചതിന് ശേഷം മേല്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു.
https://www.facebook.com/Malayalivartha


























