വീഡിയോ ഗെയിം കിട്ടിയില്ല; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

വീഡിയോ ഗെയിം അച്ഛന്‍ വാങ്ങി നല്‍കിയില്ലന്ന് ആരോപിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 17കാരനായ അഭിനയ് ആണ് ആത്മഹത്യ ചെയ്തത്. ഒരു വീഡിയോ ഗെയിം വാങ്ങി നല്‍കണമെന്ന് ഒരാഴ്ച മുന്‍പ് അഭിനയ് അച്ഛന്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അത് വാങ്ങി കൊടുക്കാത്തതിനാല്‍ അഭിനയ് രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
നിസ്സാരകാര്യങ്ങള്‍ക്കായി കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ഇപ്പോള്‍ സമൂഹത്തില്‍ നിത്യ സംഭവമാണ്. ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ അവര്‍ എടുത്തുചാടി പ്രവര്‍ത്തിക്കും. അച്ഛനമ്മമാര്‍ പറയുന്നത് അവരുടെ നന്മയ്ക്കാണെന്നു പോലും അവര്‍ ചിന്തിക്കാറില്ല. മകനോ മകളോ ആയിക്കൊള്ളട്ടെ ഏതൊരു അച്ഛന്റേയും അമ്മയുടെയും ആഗ്രഹം അവരുടെ മക്കള്‍ ഉന്നത നിലയിലെത്തണമെന്നായിരിക്കും. അച്ഛനമ്മമാര്‍ക്ക് മുമ്പ് കിട്ടാതിരുന്ന സൗകര്യങ്ങള്‍ മക്കള്‍ക്കു വേണ്ടി എങ്ങനെയും ചെയ്തു കൊടുക്കുകയാണ് ഇപ്പോഴത്തെ മാതാപിതാക്കള്‍. പല കാര്യങ്ങളും മുടക്കിയായിരിക്കും മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുക അത് മക്കള്‍ക്ക് എപ്പോഴും സന്തോഷമുണ്ടാകാനാണ്. മക്കളോ അതൊന്നും ചിന്തിക്കാതെ അവര്‍ പറയുന്ന കാര്യം അപ്പോള്‍ സാധിക്കണം. ഇല്ലെങ്കില്‍ അവര്‍ എന്തും ചെയ്യും. അത് നല്ലതാണോ ചീത്തയാണോ എന്ന് ചിന്തിക്കില്ല.
ഇവിടെ ആ അച്ഛന്‍ കുഞ്ഞിന്റെ പഠനത്തെ ബാധിക്കുമെന്നതിനാലാണ് താന്‍ വീഡിയോ ഗെയിം വാങ്ങി തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതെന്ന് ശ്രീനിവാസ് പോലീസിനോട് വ്യക്തമാക്കി. വീട്ടില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഒരുപാട് പണം വേണ്ടി വന്നതിനാല്‍ വീഡിയോ ഗെയിം വാങ്ങാനുള്ള പണവും തന്റെ കൈവശം ഇല്ലായിരുന്നുവെന്നും ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വീഡിയോ ഗെയിം വാങ്ങി നല്‍കാത്തതിന്റെ പേരിലാണോ അഭിനയ് ആത്മഹത്യ ചെയ്തതെന്നുള്ള അന്വേഷണത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha

























