ആയിരം കോടി രൂപയുടെ സ്വത്ത് കിട്ടിയ മകന്‍ കൈവിട്ടു; കോടിപതിയായിരുന്ന റെയ്മണ്ട് സ്ഥാപകന്‍ ഇപ്പോള്‍ വഴിയാധാരം

ഇന്ത്യന്‍ വസ്ത്ര വിപണിയിലെ പ്രമുഖ ബ്രാന്‍ഡായ റെയ്മണ്ടിന്റെ സ്ഥാപകന്‍ ഡോ. വിജയ്പത് സംഘാനിയ കോടീശ്വരനാണെങ്കിലും ഇപ്പോള്‍ താമസിക്കുന്നത് വാടകവീട്ടില്‍. താന്‍ കെട്ടിപടുത്ത വ്യവസായ സാമ്രാജ്യം മകന് കൈമാറിയതോടെയാണ് സിംഘാനിയ വഴിയാധാരമായത്. സ്വത്തുക്കളെല്ലാം മകന് കൈമാറിയതോടെ മകന്‍ അച്ഛനുമായി തെറ്റുകയും ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് ദക്ഷിണ മുംബൈയിലുള്ള വാടകവീട്ടിലേക്ക് സിംഘാനിയ ഒറ്റയ്ക്ക് താമസം മാറിയത്.
ഇപ്പോള്‍ തന്റെ സ്വത്തുക്കളില്‍ ഒരുഭാഗം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സിംഘാനിയ. ഹൈക്കോടതിയില്‍ തന്റെ സാമ്പത്തിക നില മോശമാണെന്നും ജീവിക്കാന്‍ പോലും പണമില്ലെന്നും സിംഘാനിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഏതാണ്ട് ആയിരം കോടി വില മതിക്കുന്ന കമ്പനിയുടെ ഓഹരികളാണ് സിംഘാനിയ മകന് വേണ്ടി ഉപേക്ഷിച്ചത്. സഞ്ചരിച്ചിരുന്ന വാഹനം പോലും സിംഘാനിയയില്‍നിന്ന് മകന്‍ കൈക്കലാക്കി.

മുംബൈ ജെ.കെ. ഹൗസിലെ 27,28 നിലകള്‍ വിട്ടു നല്‍കണമെന്നും കമ്പനിയില്‍നിന്ന് പ്രതിമാസം ഏഴു ലക്ഷം രൂപ ചെലവിനായി അനുവദിക്കണമെന്നുമാണ് ഇപ്പോള്‍ സിംഘാനിയ ആവശ്യപ്പെട്ടിരിക്കുന്നത്. റെയ്ണ്ട് കമ്പനിയോട് ഈ മാസം 18ന് മുന്‍പ് മറുപടി പറയാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

https://www.facebook.com/Malayalivartha


























