മുണ്ടെയ്ക്ക് അന്ത്യാഞ്ജലി, സംസ്‌കാരം ഇന്ന് വൈകിട്ട്

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് ജന്മദേശമായ മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ നടക്കും. മുംബൈയിലെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ശേഷം ബി ജെ പി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. ആയിരങ്ങളാണ് അവിടെ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയത്.
രാഷ്‌ട്രീയ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ച ശേഷമാണ് ഡന്റഹിയിലെ ബി ജെ പി ആസ്ഥാനത്ത് നിന്നും മൃതദേഹം സൈനിക അകമ്പടിയോടെ മഹാരാഷ്‌ട്രയിലെത്തിച്ചത്. ഇന്നലെ വൈകിട്ട് മുംബൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നേരെ സ്വവസതിയിലേക്കാണ് കൊണ്ടു പോയത്. ഗോപിനാഥ്
ബോര്‍ലിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാഗങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമേ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, സഞ്ജയ് റാവുത്ത്, ഹേമമാലിനി തുടങ്ങിയവരും മുണ്ടെയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് മുംബൈയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തി.പുലര്‍ച്ചയോടെ മുംബൈയിലെ ബിജെപി ആസ്ഥാനത്തുനിന്നും ലാത്തൂരില്‍ എത്തിച്ചു. ശേഷം അദ്ദേഹത്തിന്‍റെ ജന്മദേശമായ പാര്‍ലിയിലേക്കു കൊണ്ടുപോകും. വൈകീട്ട് 4.30ഓടെ പാര്‍ലിയില്‍ സംസ്‌കരിക്കും.
ഇന്നലെ രാവിലെയാണ് വാഹനാപകടത്തെ തുടര്‍ന്ന് ഗോപിനാഥ് മുണ്ടെ മരണമടഞ്ഞത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എട്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മുണ്ടെയ്ക്ക് കരളില്‍ ക്ഷതമേറ്റെന്നും ഇടിയുടെ ആഘാതത്തില്‍ ഹൃദയാഘാതം സംഭവിച്ചെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























