മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതിക്കായി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മാതാപിതാക്കള്‍

ഏഴുമാസം ഗര്‍ഭിണിയായ മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതിക്കായി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മാതാപിതാക്കള്‍. വൈദ്യ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് കുട്ടിയുടെ മാതാപിതാക്കള്‍ വിവരം തന്നെ അറിയിച്ചതെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ നിഖില്‍ ദത്താര്‍ പറഞ്ഞു. ഒരു ദിവസം മുമ്പാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അമ്മ അറിഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍ സമാനമായ സംഭവത്തില്‍ കഴിഞ്ഞ ദിവസം പത്തുവയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ആശങ്കയിലാണ് കുടുംബം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ടുള്ള നിയമനടപടികള്‍ അവസാനഘട്ടത്തിലാണ്. നേരത്തേ ചണ്ഡീഗഡില്‍ നിന്നുള്ള പത്ത് വയസ്സുകാരിക്കാണ് സുപ്രീംകോടതി ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചത്.
https://www.facebook.com/Malayalivartha


























