ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുരുന്നുകള്‍ക്ക് ദാരുണാന്ത്യം

ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന മുപ്പത് കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഗ്പൂറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികള്‍ക്കാണ് ദാരുണാന്ത്യം. കഴിഞ്ഞ 24 മണിക്കൂറിനിടെയിലാണ് ഇത്രയും കുട്ടികളും മരണത്തിന് കീഴടങ്ങിയത്.
വലിയ തുക കുടിശ്ശികയുള്ളതുകൊണ്ട് കമ്ബനി ഓക്‌സിജന്‍ കൊടുക്കാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതലാണ് കമ്ബനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചത്.
ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് ആശുപത്രി 66 ലക്ഷം രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് അവര്‍ ഓക്‌സിജന്‍ വിതരണം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ആശുപത്രി ഇത് അവഗണിക്കുകയായിരുന്നു. ആശുപത്രിയിലെ ടെക്‌നീഷ്യന്‍മാര്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























